മുന്നണി പ്രവേശനം ഒരാഴ്ച്ചക്കുള്ളില്‍ തീരുമാനമെന്ന് പിസി ജോര്‍ജ്

Published : Oct 16, 2020, 02:15 PM IST
മുന്നണി പ്രവേശനം ഒരാഴ്ച്ചക്കുള്ളില്‍ തീരുമാനമെന്ന് പിസി ജോര്‍ജ്

Synopsis

മുന്നണി പ്രവേശനമോ സഹകരണമോ എന്നത് ചര്‍ച്ചചെയ്ത് തീരുമാനിക്കും.  

തിരുവനന്തപുരം: മുന്നണി പ്രവേശനം സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എ. പല മുന്നണികളുമായും ചര്‍ച്ചകളുണ്ട്. യുഡിഎഫിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. മുന്നണി പ്രവേശനമോ സഹകരണമോ എന്നത് ചര്‍ച്ചചെയ്ത് തീരുമാനിക്കും. നിലവില്‍ പല വാര്‍ഡുകളിലും ജനപക്ഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഭൂരിപക്ഷമുള്ള 100 ശതമാനം വിജയസാധ്യതയുള്ള സീറ്റുകളില്‍ പ്രഖ്യാപിക്കപ്പെട്ടവര്‍തന്നെ മത്സരിക്കും. അത്തരം സീറ്റുകള്‍ ഏത് സാഹചര്യത്തിലും വിട്ടുനല്‍കില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം ലഭിക്കുമോ ? പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ കേസ് ഇന്ന് കോടതി പരിഗണിക്കും
മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം