മഴ ശക്തം; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുള്ള പ്രദേശങ്ങളറിയാം 

Published : Aug 30, 2022, 08:29 PM ISTUpdated : Aug 30, 2022, 08:38 PM IST
മഴ ശക്തം; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുള്ള പ്രദേശങ്ങളറിയാം 

Synopsis

മഴ ശക്തമായ സാഹചര്യത്തിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച പ്രദേശങ്ങളറിയാം 

തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ കളക്ട‍ര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയാണ്. ഇതോടൊപ്പം ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. 

  •  കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി 

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം ജില്ലയിൽ അങ്കണവാടികളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (2022 ഓഗസ്റ്റ് 31) അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ല.

  • എറണാകുളം ജില്ലയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി

കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ  (31/08/2022) അവധി പ്രഖ്യാപിക്കുന്നു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്.

  • കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(ഓഗസ്റ്റ് 31) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ച സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

ലഹരി കടത്തിയാൽ കുടുങ്ങും; പരിശോധന കടുക്കും; കര്‍ശനനടപടിക്ക് മുഖ്യമന്ത്രി

മണിക്കൂറുകൾ നീണ്ട അതിശക്തമായ മഴ, കൊച്ചി നഗരം മുങ്ങി 

മണിക്കൂറുകൾ നീണ്ട അതിശക്തമായ മഴയിൽ കൊച്ചി നഗരം ഇന്ന് വെള്ളത്തിൽ മുങ്ങി.  പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ നഗരത്തിൽ ഗതാഗത സ്തംഭനം തുടരുകയാണ്. വീടുകളിലും കടകളിലും അപ്രതീക്ഷിതമായി  വെള്ളം കയറിയതോടെ ജനം ദുരിതത്തിലായി.  വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഹൈക്കോടതിയുടെ പ്രവർത്തനവും ഒരുമണിക്കൂർ തടസ്സപ്പെടുത്തി. രാവിലെ ഏഴ്മണിയോടെ തുടങ്ങിയ തീവ്രമായ മഴ .ഏതാനും മണിക്കൂർ കൊണ്ട് നഗരത്തെ വെള്ളക്കെട്ടിലായി. കലൂർ മുതൽ എംജി റോഡ് വരെ  വെള്ളക്കെട്ട് വന്നതോടെ ഗതാഗംതം പൂർണ്ണമായി സ്തംഭിച്ചു.

സോണിയ, രാഹുൽ, പ്രിയങ്ക; മത്സരിക്കാനില്ല, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ!

നോർത്ത് റെയിൽവെ സ്റ്റേഷൻ പരിസരവും മുങ്ങി. പ്രധാന റോഡുകൾക്ക് പുറമെ  ഇടറോഡും വെള്ളത്തിൽ മുങ്ങിയതോടെ നഗരം നിശ്ചലാവസ്ഥയിലായി. ശക്തമായ മഴയോടൊപ്പം കാറ്റുംവീശിയതോടെ  കലൂരിലെ പെട്രോൾ പമ്പിന്‍റെ മേൽക്കൂര തകർന്നുവീണു. മേൽക്കൂര പിൻഭാഗത്തേക്ക് വീണതിനാൽ വൻദുരന്തമാണ് നീങ്ങിയത്. 2018ലെ പ്രളയകാലത്ത് പോലും വെള്ളം കയറാതിരുന്ന പലമേഖലകളും ചുരുങ്ങിയ നേരംകൊണ്ട് വെള്ളക്കെട്ടായി. തമ്മനം പാലാരിവട്ടം, അയ്യപ്പൻകാവ്  അടക്കമുള്ള സ്ഥലങ്ങളിൽ വീടുകളിലേക്ക് അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തിയതോടെ ആളുകൾക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതിയായി. മഴ മാറി നിന്ന് മണിക്കൂറായിട്ടും വെള്ളം ഇറങ്ങാത്തതും ദുരിതത്തിന്‍റെ ആക്കം കൂട്ടി.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്, റിപ്പോർട്ടിലുള്ളത് നിർണായക വിവരങ്ങൾ; ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ കിട്ടി, ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും
മൂന്നാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച ജാമ്യ ഹർജിയിൽ ശനിയാഴ്ച വിധി പറയും