Asianet News MalayalamAsianet News Malayalam

സോണിയ, രാഹുൽ, പ്രിയങ്ക; മത്സരിക്കാനില്ല, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ!

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നോമിനേഷൻ നൽകില്ല. താൻ മത്സരിക്കാനില്ലെന്ന് രാഹുൽ അറിയിച്ചതായാണ് എഐസിസി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

gandhi family will not participate in congress president election
Author
First Published Aug 30, 2022, 2:30 PM IST

ദില്ലി : ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിക്കാൻ അധ്യക്ഷ സ്ഥാനത്ത് ഗാന്ധി കുടുംബാംഗമുണ്ടാകില്ലെന്ന് ഉറപ്പായി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം മത്സരിക്കില്ലെന്നാണ് എഐസിസി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകില്ല. താൻ മത്സരിക്കാനില്ലെന്ന് രാഹുൽ അറിയിച്ചതായാണ് എഐസിസി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിർക്കില്ലെന്നും എഐസിസി വൃത്തങ്ങൾ അറിയിച്ചു. 

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടിൽ ഉറച്ച് നിർക്കുകയാണ് രാഹുൽ ഗാന്ധി. പദവി ഏറ്റെടുക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യമുന്നയിച്ചെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന് തന്നെ രാഹുൽ അടുപ്പക്കാരോട് പറഞ്ഞതായാണ് വിവരം. കുടുംബ പാർട്ടി എന്ന വിമർശനം ശക്തമാകുമെന്നതിനാൽ പ്രിയങ്കയും അധ്യക്ഷസ്ഥാനത്തേക്ക് ഉണ്ടാകില്ല. ഈ സാഹചര്യത്തിൽ ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത നിലനിൽക്കുന്നത് . ഗാന്ധി കുടുംബത്തിൽ നിന്നും ആരും ഇല്ലെങ്കിൽ സ്ഥാനാർത്ഥിയെ നിർത്തണമെന്നതാണ് ജി 23 താൽപ്പര്യപ്പെടുന്നത്. ശശി തരൂർ , മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് അഭ്യൂഹങ്ങളിൽ മുന്നിൽ. എന്നാൽ താൻ മത്സരിക്കുന്ന കാര്യത്തിൽ തരൂർ ഇനിയും നിലപാട് പരസ്യപ്പെടുത്തിയിട്ടില്ല. രാഹുലോ പ്രിയങ്കയോ മത്സരിക്കുകയാണെങ്കിൽ വോട്ട് പൂർണമായും ഏകീകരിക്കപ്പെടുമെങ്കിലും ഗെലോട്ടിന്റെ കാര്യത്തിൽ അതുണ്ടാകില്ലെന്നാണ് ജി 23 യുടെ പ്രതീക്ഷ. തരൂര്‍ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുകയാണെന്ന് കോണ്‍ഗ്രസില്‍ നിന്ന രാജി വെച്ച ഗുലാം നബി ആസാദ് പറഞ്ഞു. 

കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് : ഗെലോട്ടെങ്കിൽ മൽസരത്തിന് സാധ്യത,ജി 23യിൽ നിന്ന് തരൂരോ മനീഷ് തിവാരിയോ?

നേതൃസ്ഥാനത്ത് നിന്ന ഗുലാം നബി ആസാദ് ഒടുവില്‍ രാഹുല്‍ ഗാന്ധിയെ തന്നെ വ്യക്തിപരമായി വിമർശിച്ച് രാജി വെച്ചത് ജി 23 ക്ക് ക്ഷീണമാണ്. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 17 നാണു നിശ്ചയിച്ചിരിക്കുന്നത്. ഒരു സ്ഥാനാർഥിയുമില്ലെങ്കില്‍ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഒക്ടോബർ എട്ടിനു തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാരാണെന്ന് അറിയാനാകും. 

കോൺഗ്രസിനെ നയിക്കാൻ ആര്? ഗാന്ധി കുടുംബാംഗമോ, പുറത്ത് നിന്നോ ? ഒക്ടോബറിൽ അറിയാം, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

 

Follow Us:
Download App:
  • android
  • ios