'അദാലത്തുകളിൽ പരാതികളുടെ എണ്ണം കുറയുന്നത് സർക്കാരിന്റെ മികച്ച ഇടപെടലിന്റെ സൂചന': മന്ത്രി സജി ചെറിയാൻ

Published : Jan 03, 2025, 01:16 PM IST
'അദാലത്തുകളിൽ പരാതികളുടെ എണ്ണം കുറയുന്നത് സർക്കാരിന്റെ മികച്ച ഇടപെടലിന്റെ സൂചന': മന്ത്രി സജി ചെറിയാൻ

Synopsis

ജനങ്ങളുടെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുൻകാലങ്ങളിൽ നടത്തിയ അദാലത്തുകൾ വലിയ വിജയമാവുകയും ജനങ്ങൾക്ക് ആശ്വാസം ലഭിക്കുകയും ചെയ്തതുകൊണ്ടാണ് ഇത്തവണ പരാതികൾ കുറഞ്ഞതെന്നും മന്ത്രി.

ആലപ്പുഴ : അദാലത്തുകളിൽ എത്തുന്ന പരാതികളുടെ എണ്ണം കുറയുന്നത് സർക്കാരിന്റെ മികച്ച ഇടപെടലിന്റെ സൂചനയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും ചേര്‍ത്തല താലൂക്ക് അദാലത്ത് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഓഡിറ്റേറിയത്തിൽ ഉദ്ഘാടന൦ ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങളുടെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുൻകാലങ്ങളിൽ നടത്തിയ അദാലത്തുകൾ വലിയ വിജയമാവുകയും ജനങ്ങൾക്ക് ആശ്വാസം ലഭിക്കുകയും ചെയ്തതുകൊണ്ടാണ് ഇത്തവണ പരാതികൾ കുറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫിഷറീസ് മന്ത്രിയെന്ന നിലയിൽ  47 അസംബ്ലി മണ്ഡലങ്ങളിൽ സംഘടിപ്പിച്ച തീരസദസ്സുകൾ വഴി മത്സ്യ മേഖലയിലെ 28000 അപേക്ഷകളിൽ ശാശ്വത പരിഹാരം ഉണ്ടാക്കാനായി. ഇതുപോലെ വനം,  റവന്യൂ, തദ്ദേശവകുപ്പുകൾ നടത്തിയ  അദാലത്തുകളിലും  ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി  അദാലത്തുകൾ ഇനിയും നടത്തുമെന്നും നിയമനിർമ്മാണം വേണ്ട വിഷയങ്ങളിൽ നിയമനിർമ്മാണം  നടത്തിയും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും  മന്ത്രി പറഞ്ഞു.

കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ചു.  അദാലത്തുകൾ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പരാതിക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് സർക്കാർ നയമെന്നും നിയമത്തിനും ചട്ടത്തിനും അകത്ത് നിന്നുകൊണ്ട് പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. 

ഉദ്ഘാടന സമ്മേളനത്തിൽ 19 എഎവൈ റേഷൻ കാർഡുകളും മൂന്ന് പിഎച്ച്എച്ച് കാർഡുകളും മന്ത്രിമാർ ചേർന്ന് വിതരണം ചെയ്തു. എം എൽ എ മാരായ പി പി ചിത്തരഞ്ജൻ, ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ചേർത്തല മുൻസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വിജി മോഹനൻ, വി ആർ രജിത, ഗീതാ ഷാജി, ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡൻറ് സിനിമോൾ സാംസൺ, എ.ഡി.എം  ആശാ സി.എബ്രഹാം,  സബ് കളക്ടർ സമീർ കിഷൻ, ഡെപ്യൂട്ടി കളക്ടർ സി.പ്രേംജി തദ്ദേശസ്ഥാപന ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 

മണ്ഡലകാലത്ത് ശബരിമലയിൽ വൻ വരുമാന വര്‍ധന; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയുടെ അധിക വരുമാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ; ആഹാരം കഴിക്കാമെന്ന് ഉറപ്പ് നൽകി
കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ