പശ്ചിമേഷ്യൻ മേഖലയിൽ ഇറാന്‍റെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ കൊല്ലം തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടു. ഹോങ്കോങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന ഓഫ് ഷോര്‍ സപ്ലൈ വെസൽ ആണ് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടത്

കൊല്ലം: പശ്ചിമേഷ്യൻ മേഖലയിൽ ഇറാന്‍റെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ കൊല്ലം തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടു. ഹോങ്കോങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന ഓഫ് ഷോര്‍ സപ്ലൈ വെസൽ ആണ് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടത്. സൗദി അറേബ്യൻ തീരത്തേക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിൽ കൊല്ലം തുറമുഖത്ത് നങ്കൂരമിടുന്നതിന് കപ്പൽ അധികൃതര്‍ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. യാത്രാ പ്രതിസന്ധി ഉണ്ടായതോടെ ചെറു ഓഫ് ഷോര്‍ സപ്ലൈ കപ്പലാണ് കൊല്ലം തുറമുഖത്ത് എത്തിയതെന്നും ചരക്ക് കപ്പൽ അല്ലെന്നും അധികൃതര്‍ അറിയിച്ചു.12 ജീവനക്കാരാണ് ഓഫ് ഷോർ സപ്ലെ വെസലിൽ ഉള്ളത്.