ആശ്വാസം, ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂന മർദ്ദം ദുര്‍ബലമായി, മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ മാത്രം

By Web TeamFirst Published Feb 3, 2023, 10:20 AM IST
Highlights

അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യുനമർദ്ദമായി ( Low Pressure Area ) വീണ്ടും ശക്തി കുറയാൻ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
 

തിരുവനന്തപുരം:ബംഗാൾ ഉൾക്കടൽ തീവ്ര ന്യുന മർദ്ദം  ശ്രീലങ്ക വഴി സഞ്ചരിച്ചു മന്നാർ ഉൾകടലിൽ പ്രവേശിച്ചു ശക്തി കൂടിയ ന്യുന മർദ്ദമായി ( Well Marked Low Pressure Area )  ദുർബലമായി. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യുനമർദ്ദമായി ( Low Pressure Area ) വീണ്ടും ശക്തി കുറയാൻ സാധ്യത.മധ്യ തെക്കൻ കേരളത്തിൽ  ഇന്നും നാളെയും ഒറ്റപ്പെട്ട സാധാരണമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത്    04-02-2023  രാത്രി 08.30 വരെ 1.5 മുതൽ 2.0  മീറ്റർ വരെ ഉയർന്ന  തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക 

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

തീവ്ര ന്യൂനമർദ്ദം, കാലാവസ്ഥ മോശമാകും; കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരെല്ലാം മടങ്ങിവരാൻ അറിയിപ്പ്

click me!