പിസി ജോർജിനെതിരെയുള്ള സർക്കാർ നടപടി പ്രീണന രാഷ്ട്രീയം; സർക്കാരിനെ വിർശിച്ച് ദീപികയിൽ മുഖപ്രസം​ഗവും ലേഖനവും

Web Desk   | Asianet News
Published : May 29, 2022, 12:35 PM IST
പിസി ജോർജിനെതിരെയുള്ള സർക്കാർ നടപടി പ്രീണന രാഷ്ട്രീയം; സർക്കാരിനെ വിർശിച്ച് ദീപികയിൽ മുഖപ്രസം​ഗവും ലേഖനവും

Synopsis

കലുഷിതമായ സാഹചര്യത്തിൽ ആലപ്പുഴയിൽ റാലിക്ക് അനുമതി നൽകിയത് അനുചിതമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.പി സി ജോർജ് വിഷയത്തിൽ സർക്കാരിന് ഇരട്ടത്താപ്പെന്നും കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന സമീപനത്തിൽ നിന്നും സർക്കാരും മുഖ്യമന്ത്രിയും പിൻമാറണമെന്നും ലേഖനം ആവശ്യപ്പെട്ടുന്നു

കോട്ടയം: പി സി ജോർജിനെ (pc george)പിന്തുണച്ചും സർക്കാരിനെ വിമർശിച്ചും സഭാ മുഖപത്രമായ ദീപികയിൽ (deepika)ലേഖനം. പി സി ജോർജിൻ്റെ വിഷയത്തിൽ അതിവേഗം ചലിച്ച ഭരണ യന്ത്രം സമാനമായ മറ്റ് വിഷയങ്ങളിൽ ഒച്ചിഴയുന്ന പോലെ ഇഴയുന്നു. വിവേചനത്തിനു കാരണം പ്രീണന രാഷട്രീയമെന്നും വിമർശനം. മുഖ്യമന്ത്രിയും സിപിഎമ്മുമാണ് തനിക്കെതിരായ നീക്കത്തിനു പിന്നിലെന്ന് ജോർജ് വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് സഭയുടെ മുഖ പ്രസം​ഗത്തിൽ പി സി ജോർജിനെ അനുകൂലിച്ചും സർക്കാരിനെ പരസ്യമായി തന്നെ വിമർശിച്ചുമുള്ള ലേഖനം.  

കലുഷിതമായ സാഹചര്യത്തിൽ ആലപ്പുഴയിൽ റാലിക്ക് അനുമതി നൽകിയത് അനുചിതമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.പി സി ജോർജ് വിഷയത്തിൽ സർക്കാരിന് ഇരട്ടത്താപ്പെന്നും കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന സമീപനത്തിൽ നിന്നും സർക്കാരും മുഖ്യമന്ത്രിയും പിൻമാറണമെന്നും ലേഖനം ആവശ്യപ്പെട്ടുന്നു.സർക്കാർ വിവേചനം തുടരുകയാണെങ്കിൽ  പി സി ജോർജിനു പിന്നിൽ ആളുണ്ടാകുമെന്ന് ഓർമ്മപ്പെടുത്തിയാണ് ലേഖനം അവസാനിക്കുന്നത്. ശക്തി ചോരാത്ത പി.സി ജോർജ് എന്ന തലക്കെട്ടിലാണ് ലേഖനം.ജോർജിൻ്റെ അറസ്റ്റും വിദ്വേഷ പ്രസംഗങ്ങളും എന്ന പേരീൽ മറ്റൊരു ലേഖനവും ദീപികയിലുണ്ട്.

പി.സി.ജോർജ് ക്രൈസ്തവരുടെ പ്രതിനിധിയല്ലെന്ന് ഓർത്തഡോക്സ് സഭ


തൃശ്ശൂർ: ജനപക്ഷം നേതാവ് പി.സി.ജോർജിനെതിരെ ഓർത്തഡോക്സ് സഭ. പി.സി.ജോർജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്ന് ഓർത്തഡോക്സ്‌ സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു. ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ല. ജോർജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ട. കോൺഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബിജെപിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ലെന്നും തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു. 

നർകോടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങൾ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കൾ ഉന്നയിക്കുന്നതിന് പിന്നിൽ അവരുടെ വ്യക്തി താത്പര്യമാണെന്നും തൃശ്ശൂർ ഭദ്രാസനാധിപൻ പറഞ്ഞു. വിശ്വാസികളാണ് സഭ നേതൃത്വത്തെ തിരുത്തേണ്ടത്. ഭാരതത്തെ മുഴുവനായി കാണുന്ന ആർക്കും സംഘ പരിവാറിനൊപ്പം നിൽക്കാൻ കഴിയില്ലെന്നും യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ