
കൊച്ചി: നടി മഞ്ജുവാര്യർ നൽകിയ മാനനഷ്ടക്കേസിൽ അഭിഭാഷകൻ വേണ്ടെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. നേരിട്ട് വാദിച്ചോളാമെന്ന് സനൽകുമാർ കോടതിയെ അറിയിച്ചു. മഞ്ജു വാര്യർ നൽകിയ പരാതിയിലെ ഒപ്പ് വ്യാജമെന്നും സനൽകുമാർ ആരോപിച്ചു. എതിർ കക്ഷികളുടെ വാദം കേൾക്കാൻ കേസ് ഈ മാസം 17 ലേക്ക് മാറ്റി വെച്ചു.
സനൽ കുമാർ ശശിധരനെതിരെ മഞ്ജു വാര്യർ നൽകിയ മാനനഷ്ട കേസിൽ എറണാകുളം മുൻസിഫ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നതടക്കമുള്ള പോസ്റ്റുകൾ നീക്കം ചെയ്യാനാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. 2019 മുതലാണ് മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്ന തരത്തിൽ ഫേസ്ബുക്കിലൂടെ സനൽകുമാർ പ്രചാരണം നടത്തിയത്. 2022ൽ മഞ്ജുവാര്യയുടെ പരാതിയിൽ എളമക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2025ലും സമാന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് സനൽ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam