പമ്പ പൊലീസിൻ്റെ സ്പെഷ്യൽ ഡ്രൈവ് ഫലം കണ്ടു; ശബരിമല ദർശനത്തിനെത്തിയ ഭക്തർക്ക് നഷ്ടപ്പെട്ട ഫോണുകൾ തിരികെ കിട്ടും; 70 ഫോണുകൾ വീണ്ടെടുത്തു

Published : Oct 06, 2026, 05:44 PM IST
Pamba Police recovers 70 stolen phones lost by Sabarimala Pilgrims

Synopsis

ശബരിമല ദർശനത്തിനിടെ അയ്യപ്പഭക്തർക്ക് നഷ്ടപ്പെട്ട 70-ലധികം മൊബൈൽ ഫോണുകൾ പമ്പ പോലീസ് കണ്ടെടുത്തു. കേന്ദ്ര സർക്കാരിന്റെ സിഇഐആർ പോർട്ടൽ വഴിയാണ് 10 ലക്ഷത്തിലധികം രൂപ മൂല്യം വരുന്ന ഫോണുകൾ 8 സംസ്ഥാനങ്ങളിൽ നിന്നായി തിരികെ പിടിച്ചത്. ഇവ യഥാർത്ഥ ഉടമകൾക്ക് ഉടൻ കൈമാറും.

പമ്പ: ശബരിമല ദർശനത്തിനെത്തിയ അയ്യപ്പഭക്തരുടെ നഷ്ടപ്പെട്ട ഫോണുകൾ വീണ്ടെടുക്കുന്നതിനായി സെപ്റ്റംബർ മാസത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 8 സംസ്ഥാനങ്ങളിൽ നിന്നായി 70-ലധികം മൊബൈൽ ഫോണുകൾ പമ്പ പോലീസ് കണ്ടെത്തി. കണ്ടെടുത്ത ഫോണുകൾക്ക് ആകെ 10 ലക്ഷത്തിലധികം രൂപ മൂല്യം വരുമെന്ന് പൊലീസ് അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ സിഇഐആർ (Central Equipment Identity Register) പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് ബ്ലോക്ക് ചെയ്തിരുന്ന ഫോണുകളാണ് പോലീസ് കണ്ടെത്തിയത്. ഈ ഫോണുകൾ നിലവിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ആളുകളെ ഫോണിൽ ബന്ധപ്പെട്ടും, നോട്ടീസ് അയച്ചും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പമ്പ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇവ യഥാർത്ഥ ഉടമസ്ഥർക്ക് പാഴ്സലായി അയച്ചു കൊടുക്കുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു വരികയാണ്.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദിന്റെ നിർദ്ദേശപ്രകാരമാണ് സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്. പത്തനംതിട്ട സൈബർ പോലീസ് ഉദ്യോഗസ്ഥരും പമ്പ പോലീസ് ഇൻസ്പെക്ടർ സി. കെ. മനോജിന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെ ഇരുപതിലധികം പോലീസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ അന്വേഷണത്തിലൂടെയാണ് ഈ മികച്ച നേട്ടം കൈവരിക്കാനായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വേതനം വർധിപ്പിക്കണം'; സമരത്തിൽ നിന്ന് പിന്മാറാതെ മീറ്റർ റീഡർമാർ കടുത്ത നടപടിയുമായി കെഎസ്ഇബി
തീവ്രമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; മുന്നറിയിപ്പ് മൂന്ന് മണിക്കൂർ നേരത്തേക്ക് മാത്രം