മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ്, ജോലി പോയി; സസ്പെൻഷന് പിന്നിൽ പ്രതികാര നടപടിയെന്ന് ജീവനക്കാരി

Published : Jan 01, 2024, 07:42 AM ISTUpdated : Jan 01, 2024, 10:27 AM IST
മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ്, ജോലി പോയി; സസ്പെൻഷന് പിന്നിൽ പ്രതികാര നടപടിയെന്ന്  ജീവനക്കാരി

Synopsis

മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നും അല്ലെങ്കിൽ തുടർ നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു. എത്ര ദിവസത്തേക്കാണ് സസ്പെൻഷനെന്ന് വ്യക്തമാക്കിയിട്ടില്ല. 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വാട്സാപ്പിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവെച്ചതിന് ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാരിക്ക് സസ്പെൻഷൻ. പാതിരപ്പള്ളി  ഹോംകോയിലെ ഡാറ്റ എൻട്രി ഓപ്പറേറ്റർ വി.ടി.ധനിഷ മോളെയാണ് സസ്പെൻഡ് ചെയ്തത്. സീനിയോറിറ്റി മറികടന്ന് സിഐടിയു അംഗങ്ങളായ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയതിലുള്ള പ്രതികാര നടപടിയാണ് സസ്പെൻഷനെന്ന് ധനിഷ മോള്‍ പറഞ്ഞു.

പത്ത് വർഷമായി പാതിരപ്പള്ളിയിലെ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ ഓപ്പറേറ്റീവ് ഫാർമസിയിലെ ഡാറ്റാ എൻട്രി ജീവനക്കാരിയാണ് ധനിഷ മോള്‍. രണ്ട് മാസമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അവധിയിലാണ്. ഇതിനിടെയാണ് മുഖ്യമന്ത്രിയെയും ജനപ്രതിനിധികളെയും വാട്സ് അപ്പ് സ്റ്റാറ്റസിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സി ഐ ടി യു പ്രവർത്തകരായ 5 ജീവനക്കാരെ സ്ഥിരപ്പെടുത്താനുളള മാനേജ്മെന്‍റിന്‍റെ നീക്കത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രവർത്തക കൂടിയായ ധനിഷയും മറ്റ് ജീവനക്കാരും ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ പ്രതികാര നടപടിയാണ് സസ്പെൻഷനെന്ന് ധനിഷ.

മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നും അല്ലെങ്കിൽ തുടർ നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു. എത്ര ദിവസത്തേക്കാണ് സസ്പെൻഷനെന്ന് വ്യക്തമാക്കിയിട്ടില്ല. തൊഴിലാളികളെ മാനസികമായി തളർത്തുന്നതിനും മാനേജ്മെന്‍റിന്‍റെ തൊഴിലാളി വിരുദ്ധ സമീപനത്തിനുമെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ധനീഷയുടെ തീരുമാനം.

നെടുങ്കണ്ടത്ത് മദ്യം നൽകിയ ശേഷം ആൺസുഹൃത്ത് പീഡിപ്പിച്ച 17കാരി അപകടനില തരണം ചെയ്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'