തൃശൂർ കാരമുക്ക് ബാങ്കിലെ സ്വർണ്ണ തട്ടിപ്പ്; പ്രതി പിടിയിൽ

By Web TeamFirst Published Aug 3, 2021, 1:01 PM IST
Highlights

കണ്ടശാംകടവ് സ്വദേശി ആൻ്റോ പിടിയിലായത്. തിങ്കളാഴ്ച രാത്രി ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്.

തൃശൂർ: കാരമുക്ക് സർവ്വീസ് സഹകരണ ബാങ്കിൽ വ്യാജ സ്വർണ്ണം പണയം വെച്ച കേസിലെ പ്രതിയെ അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. കണ്ടശാംകടവ് സ്വദേശി ആൻ്റോ പിടിയിലായത്. തിങ്കളാഴ്ച രാത്രി ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഒളിവിൽ കഴിഞ്ഞ് മുൻകൂർ ജാമ്യത്തിന് വേണ്ടി ശ്രമിക്കുന്നതിനിടയിലാണ് പ്രതി . ബാങ്കിൻ്റെ പടിയം ബ്രാഞ്ചിലാണ് വ്യാജ സ്വർണം പണയം വെച്ച പ്രതി 36,57,000 രൂപ തട്ടിയത്. ഇരുപത്തി രണ്ട് ഇടപാടുകൾ നടത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്.

ബാങ്കിലെ സ്വർണ്ണാഭരണങ്ങളുടെ പരിശേധനയ്ക്കിടെയാണ്  തട്ടിപ്പ് കണ്ടെത്തിയത്. പല തവണകളായി മുക്കുപണ്ടം പണയം വച്ചിട്ടും ഉദ്യോഗസ്ഥരാരും കണ്ടെത്തിയില്ല.  ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് തട്ടിപ്പ് നടന്നതെന്ന നിഗമനത്തിലാണ് അധികൃതർ. അന്വേഷണ വിധേയമായി ബ്രാഞ്ച് മാനേജർ സുമനയെ സസ്പെൻഡ് ചെയ്തിരുന്നു.  സഹകരണ വകുപ്പ് ചട്ട പ്രകാരം നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനായി ആന്റോയുടെ വസ്തുക്കൾ ഈടായി സ്വീകരിച്ച് വായ്പ നൽകിയെന്നും മുതലും പലിശയുമടക്കമുള്ള തുക വസൂൽ ചെയ്തെന്നും  ബാങ്ക് പ്രസിഡന്റ് ടി ഐ ചാക്കോ അറിയിച്ചു.വ്യാജ 916 മുദ്രയുള്ള സ്വർണമാണ് ആന്റോ ബാങ്കിൽ വച്ചിരുന്നതെന്നും ഇവ തിരിച്ചറിയുക എളുപ്പമല്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!