കൊച്ചി: കേരള എൻജിനിയറിംഗ്, ആർക്കിടെക്ച്ചർ, മെഡിക്കൽ പ്രവേശന പരീക്ഷകളുടെ (കിം) ഫലം പ്രസിദ്ധീകരിക്കുന്നത് ഇടക്കാലത്തേക്ക് തടഞ്ഞു. പ്രവേശന പരീക്ഷ ഫലത്തിന്റെ മാത്രം അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കണമെന്ന് ആവശ്യപ്പെട്ട് സി ബി എസ് ഇ മാനേജ്മെന്റ് അസോസിയേഷനും വിദ്യാർഥികളും നൽകിയ ഹർജിയിലാണ് നടപടി.
ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കരുത്. കൊവിഡ് ആയതിനാൽ സി ബി എസ് ഇ , ഐ എസ് ഇ ബോർഡുകൾ വാർഷിക പരീക്ഷ നടത്തിയിട്ടില്ല. അതിനാൽ പ്ലസ് ടു മാർക്ക് കൂടി പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കിയാൽ അത് ഒരു വിഭാഗം കുട്ടികളോടുള്ള അനീതിയാകുമെന്നായിരുന്നു വാദം.
വ്യാഴാഴ്ചയാണ് പരീക്ഷ തുടങ്ങുന്നത്. ഇനി കോടതി നിർദേശ പ്രകാരം മാത്രമേ കിം പരീക്ഷയുടെ ഫംല പ്രസിദ്ധീകരിക്കാനാകു
മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam