കസേരകളിലേറിയ പങ്കും ശൂന്യം, കാട് ഇളക്കി പ്രചരണം നടത്തിയിട്ടും ആളില്ലാതെ പമ്പയിലെ ആഗോള അയ്യപ്പ സംഗമ വേദി

Published : Sep 20, 2025, 09:35 PM IST
agola ayyappa sangamam

Synopsis

കാട് ഇളക്കി പ്രചരണം നടത്തിയിട്ടും ആള് കൂടാതെ പമ്പയിലെ ആഗോള അയ്യപ്പ സംഗമ വേദി . പരിപാടിയുടെ പ്രധാന ആകർഷണമായി പറഞ്ഞിരുന്ന പാനൽ ചർച്ചകൾ വഴിപാട് പോലെയായി. 

പത്തനംതിട്ട: കാട് ഇളക്കി പ്രചരണം നടത്തിയിട്ടും ആള് കൂടാതെ പമ്പയിലെ ആഗോള അയ്യപ്പ സംഗമ വേദി. പരിപാടിയുടെ പ്രധാന ആകർഷണമായി പറഞ്ഞിരുന്ന പാനൽ ചർച്ചകൾ വഴിപാട് പോലെയായി. മൂന്നു വേദികളിലും വിഷയ വിദഗ്ധർ ഏറെ ഉണ്ടായിരുന്നെങ്കിലും വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു സദസിലുണ്ടായിരുന്നത്. 30,000 അടി വിസ്തീർണ്ണം ഉള്ള പ്രധാന വേദിയിൽ 3500 കസേരകൾ. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ കസേരകളിലേറിയ പങ്കും ശൂന്യമായിരുന്നു. ദേവസ്വം ജീവനക്കാരായിരുന്നു സ്ഥലം പിടിച്ചവരിൽ ഏറെയൂം. ആഗോള അയ്യപ്പ സംഗമത്തിന്റെ കാതലായി മന്ത്രിയടക്കം പറഞ്ഞിരുന്നത് മൂന്ന് വേദികളിലായി നടക്കുന്ന ചർച്ചകളെക്കുറിച്ച് ആയിരുന്നു. ആൾക്കൂട്ടം കുറഞ്ഞെങ്കിലും സംഗമം വൻ വിജയമെന്ന് ദേവസ്വം ബോർഡും മന്ത്രിയും അവകാശപ്പെട്ടു.

ശബരിമല വികസനത്തിനാണെന്ന് പറയുമ്പോഴും കൈ വിട്ടു പോയ ഹിന്ദു വോട്ടുകൾ തിരികെ എത്തിക്കലാണ് ആഗോള അയ്യപ്പ സംഗമം വഴി സർക്കാർ ലക്ഷ്യമിടുന്നത്. എൻ എസ്‌ എസ്‌ പങ്കാളിത്തം നേട്ടമാണെങ്കിലും യുവതി പ്രവേശനത്തെ അനുകൂലിച്ചുള്ള സത്യവാങ് മൂലത്തിലെ തിരുത്തിൽ ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിലും മുഖ്യമന്ത്രിയും മൗനത്തിൽ ആയിരുന്നു. സംഗമത്തിൽ നിന്ന് വിട്ട് നിന്ന കോൺഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. യുവതി പ്രവേശന വിധി നടപ്പാക്കാൻ തിടുക്കം കാട്ടി കൈ പൊള്ളിയ സർക്കാർ ഭക്തർക്കൊപ്പം എന്ന സന്ദേശം നല്കാൻ കൂടിയാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. യുവതി പ്രവേശന കാലത്ത് തെരുവിൽ സമരം നയിച്ച എൻ എസ്‌ എസ്‌ പങ്കാളിത്തം ആണ് സർക്കാരിന്റെ വലിയ രാഷ്ട്രീയ നേട്ടം.  

പ്രതിപക്ഷ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മൗനം തുടർന്നു

എന്നാൽ യുവതി പ്രവേശന നിലപാട് തിരുത്തുമോ, അന്നത്തെ കേസ് പിൻവലിക്കുമോ തുടങ്ങിയ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മൗനം തുടർന്നു. യോഗി ആദിത്യ നാതിന്റെ കത്ത് നേട്ടമായി സർക്കാർ ഉയർത്തുമ്പോൾ അത് സിപിഎം-ബിജെപി ബന്ധത്തിന്റ തെളിവാണെന്നു കോൺഗ്രസ് ആരോപിക്കുന്നു. വൻ തുക മുടക്കിയുള്ള സംഗമത്തിൽ തമിഴ് നാട് ഒഴികെ മറ്റ് സംസ്ഥാനങ്ങൾ മുഖം തിരിച്ചത് തിരിച്ചടിയായി. സംഗമത്തിലൂടെ ഉരുത്തിരിഞ്ഞു വന്ന നിർദ്ദേശങ്ങൾക് സ്പോൺസർ ഷിപ്പ് വഴി പണം കണ്ടെത്തലാണ് ലക്ഷ്യം. ഏതിനൊക്കെ കോടതി അനുമതി കിട്ടും എന്നത് അടുത്ത വെല്ലു വിളി. ആഗോള ഐഎഫ് സംഗമത്തിന്റെ പേരിൽ പമ്പയിൽ നടന്നത് പി ആർ പരിപാടി എന്ന ആക്ഷേപവും ശക്തം.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് ദാരുണ കൊലപാതകം; ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി
ബൈക്ക് നിയന്ത്രണം വിട്ട് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറി; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം