നടുക്കം മാറാതെ രാജ്യം, കേരളത്തിലും അതീവ ജാഗ്രത; മലപ്പുറത്തും കോഴിക്കോടും വയനാടും വ്യാപക പരിശോധന

Published : Nov 11, 2025, 11:09 AM IST
Dog squad

Synopsis

ദില്ലിയിൽ നടന്ന സ്ഫോടനത്തെ തുടർന്ന് കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. മലപ്പുറം, വയനാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ പൊലീസും ബോംബ് സ്ക്വാഡും വ്യാപക പരിശോധന നടത്തുകയാണ്. സ്ഫോടനത്തിൽ മരിച്ച 5 പേരെ തിരിച്ചറിഞ്ഞു. 

തിരുവനന്തപുരം: ദില്ലിയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ജാഗ്രത. നിലവിൽ വിവിധ ജില്ലകളിൽ പരിശോധന നടത്തി വരികയാണ്. മലപ്പുറം കലക്ട്രേറ്റിൽ പൊലീസ് പരിശോധന. വയനാട് കളക്ടറേറ്റിലും പരിശോധന നടത്തി വരുന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കോമ്പൗണ്ടിലെ വാഹനങ്ങൾ പരിശോധിക്കുകയാണ്. കൊച്ചിയിൽ ഒരു റൗണ്ട് സുരക്ഷ പരിശോധന ഇന്നലെ പൂർത്തിയായിരുന്നു. കൊച്ചിയിൽ ഒരു റൗണ്ട് സുരക്ഷ പരിശോധന ഇന്നലെ പൂർത്തിയായി. കോഴിക്കോടും പൊലീസിന്റെ വ്യാപക പരിശോധന നടന്നു വരികയാണ്. കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ആണ് പൊലീസ് പരിശോധന നടത്തുന്നത്. കോഴിക്കോട് ബീച്ചിൽ ബോംബ് സ്ക്വാർഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നു.

ദില്ലി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലും പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി. റെയിൽവേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും പൊലീസിനെ നിയോഗിച്ചു. യാത്രക്കാരുടെ ബാഗേജുകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. അതേ സമയം, സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ദില്ലി സ്വദേശി അമർ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 22 കാരനായ സൈനി ഒരു ബന്ധുവിനെ മെട്രോ സ്റ്റേഷനിൽ വിടാൻ എത്തിയതായിരുന്നു. എട്ട് പേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവ മറ്റുള്ളവര്‍ ദില്ലി, യുപി സ്വദേശികളാണെന്നാണ് വിവരം.

PREV
Read more Articles on
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം