ഡിസംബർ 8 മുതൽ 12 വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു, അഭിമുഖങ്ങളിലും മാറ്റം; ഉദ്യോഗാര്‍ത്ഥികൾക്ക് പിഎസ്‍സിയുടെ അറിയിപ്പ്

Published : Nov 11, 2025, 11:04 AM IST
Public exam

Synopsis

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കാരണം 2025 ഡിസംബറിൽ നടത്താനിരുന്ന പിഎസ്‍സി പരീക്ഷകൾ 2026 ഫെബ്രുവരിയിലേക്ക് മാറ്റി. വിവിധ തസ്തികകളിലേക്കുള്ള അഭിമുഖ തീയതികളും പിഎസ്‍സി പുനഃക്രമീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ഡിസംബർ 8 മുതൽ 12 വരെ നടത്തുവാനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025 ഡിസംബർ മാസം 09, 11 തീയതികളിലും വോട്ടെണ്ണൽ ഡിസംബർ 13 നും നടത്തുവാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ 2025 ഡിസംബർ 8 മുതൽ 12 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ 2026 ഫെബ്രുവരി മാസത്തേക്ക് മാറ്റി വച്ചത്. തീയതികൾ പിന്നീട് അറിയിക്കുന്നതാണ്.

അഭിമുഖം

സർവ്വകലാശാലകളിൽ അസിസ്റ്റന്‍റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 070/2024) തസ്തികയിലേക്ക് 2025 നവംബർ 12, 13, 14 തീയതികളിൽ നിശ്ചയിച്ചിരുന്ന അഭിമുഖം നവംബർ 12 തീയതിയിൽ മാത്രമായി പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി ആർ 8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).

പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ഡിസ്ട്രിക്ട് റിസോഴ്സ് സെന്‍റർ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 372/2022, 373/2022) തസ്തികയിലേക്ക് 2025 നവംബർ 12, 13, 14 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലിനിക്കൽ ഓഡിയോമെട്രീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 035/2024) തസ്തികയിലേക്ക് 2025 നവംബർ 13 ന് രാവിലെ 09.30 നും ഉച്ചയ്ക്ക് 12.00 നും പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ 1 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം