തിരുവനന്തപുരത്ത് വൻ നീക്കവുമായി യുവാക്കൾ; മാനവീയം വീഥിയിൽ ജൂലൈ 23-ന് വൈകിട്ട് ദില്ലി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനകീയ പ്രതിഷേധത്തിന് നീക്കം

Published : Jul 21, 2026, 08:27 PM ISTUpdated : Jul 21, 2026, 08:30 PM IST
manaveeyam veedhi

Synopsis

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്തും പ്രതിഷേധം. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ വിദ്യാർത്ഥികളും യുവാക്കളും ജൂലൈ 23-ന് മാനവീയം വീഥിയിൽ ഒത്തുകൂടും.

തിരുവനന്തപുരം: ദില്ലിയിൽ കോക്രോച് ജനത പാർട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സമരം തിരുവനന്തപുരത്തേക്കും വ്യാപിക്കുന്നു. ദില്ലിയിൽ സമരക്കാർക്ക് നേരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും ദില്ലിയിലെ സമരത്തിന് ഐക്യദാർഢ്യം അറിയിച്ചും വലിയ പ്രതിഷേധ കൂട്ടായ്‌മയ്ക്കാണ് നീക്കം. യുവാക്കളും വിദ്യാർത്ഥികളും അധ്യാപകരുമടങ്ങിയ വലിയ സംഘമാണ് പ്രതിഷേധത്തിനായി മുന്നിട്ടിറങ്ങുന്നത്.

തിരുവനന്തപുരം മാനവീയം വീഥിയിൽ ജൂലൈ 23 ന് വൈകിട്ട് ഏഴ് മണിയോടെ പ്രതിഷേധം നടത്താനാണ് നീക്കം. രാഷ്ട്രീയ പാർട്ടികളുടെ ഒന്നിൻ്റെയും പിന്തുണയില്ലാതെ സ്വതന്ത്ര നിലപാടുള്ള യുവാക്കളാണ് ദില്ലി സമരത്തിന് ഐക്യദാർഢ്യം അറിയിച്ചുള്ള പ്രതിഷേധ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നതെന്ന് സംഘാടകരിൽ ഒരാളും വിദ്യാർത്ഥിയുമായ എമിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു. പ്രതിഷേധത്തിൻ്റെ ഭാഗമായി നവമാധ്യമങ്ങൾ വഴി ശക്തമായ പ്രചാരണത്തിനും തുടക്കമായി. ഐക്യദാർഢ്യ പ്രതിഷേധ സദസ് ആര് ഉദ്ഘാടനം ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനുള്ള പൊലീസ് അനുമതി നാളെ തേടുമെന്നും എമിൽ വ്യക്തമാക്കി.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ, ദിയ പദവി ഉപയോഗിച്ചത് പ്രശസ്തിയുണ്ടാക്കാനെന്ന് എൽഡിഎഫ്; 'പുറത്താകൽ കാവ്യനീതി'
ശബരിമല പാതകൾക്ക് പുത്തനുണർവ്, 450 കോടിയുടെ മെഗാ പാക്കേജ്; തീര്‍ഥാടനത്തിന് മികച്ച പാതകൾ ഉറപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി