
കൊല്ലം: തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മീൻപിടിത്തം നിലച്ചിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. തൊഴിലാളികളിലും കച്ചവടക്കാരിലും കോവിഡ് പടരാന്‍ തുടങ്ങിയതോടെയാണ് തീരദേശം ട്രിപ്പിള്‍ ലോക് ഡൗണിലായത്. സർക്കാർ കൂടുതൽ ആശ്വാസ നടപടികൾ പ്രഖ്യാപിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
തിരുവനന്തപുരം കുമരിചന്തയില്‍ മത്സ്യകച്ചവടക്കാരനില്‍ നിന്നും കോവിഡ് രോഗം പടരാന്‍ തുടങ്ങിയതോടയാണ് മത്സ്യകച്ചവടത്തിന് നിയന്ത്രണം തുടങ്ങിയത് ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലയിലെ മത്സ്യചന്തകളെല്ലാം അടച്ചുപൂട്ടി. പൂന്തുറ, പുല്ലുവിള എന്നിവിടങ്ങളില്‍ സമൂഹവ്യാപനം സ്ഥിരികരിച്ചതോടെ കഴിഞ്ഞ തിങ്കളാഴ്ച മുതൽ തീരമേഖല വിവിധ സോണുകളായി തിരിച്ച് ട്രിപ്പിള്‍ ലോക് ഡൗണിലായി. ഇതോടെ തിരപ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു.
തിരുവനന്തപുരം ജില്ലയിലെ ചില തീരമേഖലകളില്‍ സര്‍ക്കാര്‍ സഹായം എത്തുന്നില്ലെന്നും പരാതി ഉയരന്നിരുന്നു. കൊല്ലം ജില്ലയില്‍ മത്സ്യബന്ധനവും വിപണനവും പൂര്‍ണമായും നിര്‍ത്തിയിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. തീരപ്രദേശം പൂര്‍ണമായും അടഞ്ഞു. രോഗം പടരാന്‍ തുടരാന്‍ തുടങ്ങിതിന്‍റെ ആദ്യഘത്തില്‍ തന്നെ മത്സ്യ വില്പനക്ക് വിലക്ക് ഏര്‍പ്പെടുത്തി. തൊട്ട് പിന്നാലെ മത്സ്യ ബന്ധനവും നിര്‍ത്തി. ചാകരകാലത്ത് നിരോധനം വന്നത് പ്രതിസന്ധിയിലാക്കിയെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
തമിഴ്നാട്ടില്‍ നിന്നും കൊല്ലത്ത് മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളില്‍ രോഗം വ്യാപിക്കുന്നത് തിരമേഖലയില്‍ ആശങ്ക ഉയര്‍ത്തിയിടുണ്ട്. കൊല്ലം ജില്ലയിലെ അഴിയിക്കല്‍, ചവറ, പന്മന പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചു. അതേസമയം തീരമേഖലകളില്‍ കോവിഡ് രോഗം കണ്ടെത്താനുള്ള പരിശോധന കുറവാണന്നുള്ള പരാതി ഉയര്‍ന്നിട്ടുണ്ട്. രോഗവ്യാപനം ഇനിയും കൂടിയാല്‍ കൊല്ലത്തെ തീരപ്രദേശങ്ങളും ട്രിപ്പില്‍ ലോക്ക് ഡൗണിലാക്കാനാണ് ജില്ലാ ഭണണകൂടത്തിന്‍റെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam