മണ്ണ് മാഫിയ ഗുണ്ടാ ബന്ധം: ഒരു ഡിവൈഎസ്പി അടക്കം നാല് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം

Published : Nov 06, 2026, 03:33 PM IST
Kerala Police Officers Departmental Probe

Synopsis

മണ്ണ് മാഫിയ ഗുണ്ടാ ബന്ധത്തിൽ നാല് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം. ഡിവൈഎസ്പി നന്ദകുമാർ ഉൾപ്പെട്ട സംഘത്തിനെതിരെയാണ് അന്വേഷണം. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് ഡിജിപി ശുപാർശ ചെയ്തിരുന്നു.

തിരുവനന്തപുരം: മണ്ണ് മാഫിയ ഗുണ്ടാ ബന്ധത്തിൽ ഒരു ഡിവൈഎസ്പി അടക്കം നാല് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം. ഡിവൈഎസ്പി നന്ദകുമാർ, എസ്ഐ സുമേഷ് രാജ്, എസ്‍സിപിഒ ജിനു, ജിഎഎസ്ഐ ഹരികൃഷ്ണൻ എന്നിവർക്കെതിരെയാണ് അന്വേഷണം. നന്ദകുമാർ സസ്പെൻഷൻ കഴിഞ്ഞ് ഏതാനും മാസം മുമ്പാണ് തിരികെ കയറിയത്.

പൊലീസ് ഉദ്യോഗസ്ഥർ നിരന്തരമായി റൗഡി പട്ടികയിലുള്ള ശരത്തുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ക്രൈംബ്രാഞ്ച് എഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഊർജ്ജ പ്രതിസന്ധി; ഇടപെട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, ഒരുമാസത്തിനകം സർക്കാർ റിപ്പോർട്ട് നൽകണം
മെസ്സി വിവാദം; നികുതി വെട്ടിപ്പിൽ അന്വേഷണം വീണ്ടും തുടങ്ങി, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് സമൻസ്