ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടു, അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്പെടും

By Web TeamFirst Published Aug 4, 2020, 4:49 PM IST
Highlights

 കാറ്റിൻ്റെ ഭാഗമായി മുംബൈ ഉൾപ്പെടെ കൊങ്കൺ മേഖലയിലും കേരളത്തിലും കാലാവർഷം അടുത്ത നാല് ദിവസത്തേക്ക് ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നിറിയിപ്പ്.
 

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഇന്ന് രാവിലെയോടെ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തമാക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. 

ഇതിന്റെ  സഞ്ചാരപാത രണ്ടു ദിവസത്തോടെ  മധ്യ ഇന്ത്യയിലേക്ക് കടക്കുന്നതോടെ അറബിക്കടലിലെ മൺസൂൺ കാറ്റുകൾക്ക് ശക്തി കൂടും. മണിക്കൂറിൽ 40 മുതൽ 60 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റ് അടിക്കും. കാറ്റിൻ്റെ ഭാഗമായി മുംബൈ ഉൾപ്പെടെ കൊങ്കൺ മേഖലയിലും കേരളത്തിലും കാലാവർഷം അടുത്ത നാല് ദിവസത്തേക്ക് ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നിറിയിപ്പ്.

അതേസമയം കഴിഞ്ഞ തവണ പ്രളയമുണ്ടായ വയനാട്ടിലെ പുത്തുമലയിൽ 24 മണിക്കൂറായി കനത്ത മഴ തുടരുകയാണ്. വയനാടിനോട് ചേർന്ന് കിടക്കുന്ന ദേവാലയയിലും കുടകിലും മഴ ശക്തിയായി തുടരുന്നുണ്ട്. ചാലിയാറിലെ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു. 

click me!