
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയോളമായി തുടരുന്ന കനത്ത മഴക്ക് ഇടവേള.തീവ്ര ന്യൂനമർദ്ദം ശക്തി കുറയുന്നു . തീവ്ര ന്യുന മർദ്ദം ഛത്തിസ്ഗഡിനും സമീപത്തുള്ള മദ്ധ്യപ്രദേശിനും മുകളിൽ ശക്തി കുറഞ്ഞ ന്യുന മർദ്ദമായി ദുർബലമായി. അടുത്ത 24 മണിക്കൂറിൽ ന്യുന മർദ്ദമായി വീണ്ടും ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദ പാത്തി നിലനിക്കുന്നു. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ സ്വാധീനത്താൽ, കേരളത്തിൽ ആഗസ്റ്റ് 10 മുതൽ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഇന്ന് കേരളത്തില്‍ ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലര്‍ട്ട് ഇല്ല.മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്
139.15 അടി ജലനിരപ്പ്, മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയുന്നു
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞുതുടങ്ങി.139.15 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാൻ കാരണം. പെരിയാർ തീരത്തെ 45 കുടുംബങ്ങളിൽ ഉള്ളവർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്. അതേസമയം ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. നിലവിലെ 2387.38 അടിയാണ് ജലനിരപ്പ്. ഇടുക്കി ഡാമിൽ നിന്നും കൂടുതൽ ജലം ഇന്ന് തുറന്ന് വിട്ടേക്കില്ല. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞു. മുല്ലപ്പെരിയാറിൽ നിന്നും ജലം തുറന്നു വിടുന്നുണ്ടെങ്കിലും അത് സംഭരിക്കാനുള്ള ശേഷി ഡാമിനുണ്ട്. ഇതോടെയാണ് ഇനി അധികജലം തുറന്നു വിടേണ്ടതില്ലെന്ന് നിഗമനത്തിൽ എത്തിയത്. ഇപ്പോൾ പുറത്തേക്കൊഴുക്കി വിടുന്നത് സെക്കൻഡിൽ 350000 ലിറ്ററാണ്.
ഇടുക്കിയിൽ നിന്നും കൂടുതൽ വെള്ളമൊഴുക്കില്ല, വാളയാർ ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും,ജാഗ്രത വേണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam