
തിരുവനന്തപുരം: ഡെപ്യൂട്ടി കളക്ടർ ഗീതയുടെ സസ്പെൻഷൻ സംബന്ധിച്ച് റിപ്പോർട്ട് നേടിയതായി റവന്യൂ മന്ത്രി എ പി അനിൽകുമാർ. സസ്പെൻഷൻ സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് പ്രതികരണം. റിപ്പോർട്ട് കിട്ടിക്കഴിഞ്ഞാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വയനാട്ടിൽ പറഞ്ഞു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി ജെ ദേവസ്യയുടെ ഭാര്യയുടെ ഭൂമി തരം മാറ്റി നൽകുന്നത് വൈകിയെന്ന് ആരോപിച്ചാണ് കഴിഞ്ഞ സർക്കാർ ഗീതയെ സസ്പെൻഡ് ചെയ്തിരുന്നത്. സസ്പെൻഷനിൽ ആയിട്ട് നാലുമാസം ആകുമ്പോഴും കുറ്റാരോപണ മെമ്മോ പോലും സമർപ്പിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam