കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഇന്ന്, പികെ രാഗേഷ് യുഡിഎഫ് സ്ഥാനാർഥി

By Web TeamFirst Published Jun 12, 2020, 8:46 AM IST
Highlights

എൽഡിഎഫ് ലീഗ് അംഗത്തെ കൂട്ടുപിടിച്ചു അവിശ്വാസത്തിലൂടെ പുറത്താക്കിയ പികെ രാഗേഷാണ് യുഡിഎഫ് സ്ഥാനാർഥി. എന്നാൽ രണ്ടു മാസത്തിനുള്ളിൽ ലീഗ് നേതാവ് കെപിഎ സലീമിനെ അനുനയത്തിലൂടെ ലീഗ് നേതൃത്വം ഒപ്പം കൂട്ടി.

കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എൽഡിഎഫ് ലീഗ് അംഗത്തെ കൂട്ടുപിടിച്ചു അവിശ്വാസത്തിലൂടെ പുറത്താക്കിയ പികെ രാഗേഷാണ് യുഡിഎഫ് സ്ഥാനാർഥി. എന്നാൽ രണ്ടു മാസത്തിനുള്ളിൽ ലീഗ് നേതാവ് കെപിഎ സലീമിനെ അനുനയത്തിലൂടെ ലീഗ് നേതൃത്വം ഒപ്പം കൂട്ടി. അതുകൊണ്ട് തന്നെ യുഡിഎഫിനാണ് വിജയ സാധ്യത. 

എൽഡിഎഫ് ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സിപിഐ നേതാവും, സ്ഥിരം സമിതി അധ്യക്ഷനുമായ വെള്ളോറ രാജൻ സ്ഥാനാത്ഥിയാകും എന്നാണ് സൂചന. സാമൂഹിക അകലം പാലിച് കൌൺസിൽ അംഗങ്ങൾക്ക് കോര്‍പ്പറേഷന് ഹാളിൽ ഇരിക്കാൻ സൗകര്യം ഇല്ലാത്തതിനാൽ കളക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് വോട്ടെടുപ്പ്. ജില്ലാ കളക്ടർ ടി വി സുഭാഷിന്റെ അധ്യക്ഷതയിൽ രാവിലെ 11 മണിക്കാണ് വോട്ടെടുപ്പ്. 86 ദിവസമായി കോർപറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനം ഒഴിഞ്ഞു കിടക്കുക ആയിരുന്നു. 27 അംഗങ്ങൾ ഉള്ള എൽഡിഎഫും 28 അംഗങ്ങൾ ഉള്ള യുഡിഎഫും ആത്മവിശ്വാസത്തിലാണ്. 

click me!