മന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നു, എന്താണ് അയോഗ്യതയെന്ന് പറയേണ്ടത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതൃത്വം; അതൃപ്തി തുറന്നുപറഞ്ഞ് ഷാനിമോൾ ഉസ്മാൻ

Published : Oct 16, 2026, 08:21 AM IST
Shanimol Osman

Synopsis

വിഡി സതീശനൊപ്പം നിന്നു എന്നത് കൊണ്ട് എനിക്ക് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടു എന്ന ആരോപണത്തിന് മറുപടി നൽകേണ്ടത് പാർട്ടി നേതൃത്വവും മുഖ്യമന്ത്രിയുമാണ്. നമ്മൾ കാണുന്ന യോഗ്യതകളല്ലാതെ കൽപ്പിക്കപ്പെട്ട അയോഗ്യതകൾ ഉണ്ടോ എന്ന് അവരാണ് വ്യക്തമാക്കേണ്ടത്-ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

തിരുവനന്തപുരം: 2026 നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടി അധികാരത്തിലെത്തിയപ്പോൾ മന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേട്ട പേരുകളിലൊന്നാണ് മുതിർന്ന വനിതാ നേതാവ് ഷാനി മോൾ ഉസ്മാന്‍റേത്. എന്നാൽ ഷാനിമോളെ മന്ത്രി പദം തേടിയെത്തിയില്ല. തന്നെ മന്ത്രി പദവിയിൽ പരിഗണിക്കാത്തതിലുള്ള അതൃപ്തി തുറന്നു പറയുകയാണ് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. മന്ത്രിയാക്കാതിരിക്കാൻ തനിക്ക് എന്താണ് അയോഗ്യതയെന്ന് നേതൃത്വമാണ് പറയേണ്ടതെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നു. മന്ത്രിയാകാൻ തനിക്ക് അയോഗ്യത ഇല്ല. തനിക്കില്ലാത്ത യോഗ്യത എന്താണെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ നേതൃത്വം പറയട്ടെയെന്നും ഷാനിമോൾ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിന്‍റെ 'നേർരേഖ' അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. നേർരേഖയുടെ പൂർണ രൂപം ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിൽ പത്ത് മണി മുതൽ കാണാം. 'മന്ത്രി ആയില്ല എന്നത് ഒരു വസ്തുതയാണ്. മന്ത്രിസഭയിൽ വരുന്നതിനുള്ള ഒരു അയോഗ്യതയും തനിക്കുണ്ടെന്ന് കരുതുന്നില്ല. പൊതു സമൂഹവും അങ്ങനെ കരുതുന്നില്ലെന്ന് ഉറപ്പാണ്. പൊതുരംഗത്ത് ദീർഘകാലമായി താനുണ്ട്. ജില്ലാ പഞ്ചായത്ത് അംഗമായും മുൻസിപ്പിൽ ചെയർമാനും എംഎൽഎയുമായിരുന്ന ആളാണ്. പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും പടിപടിയായി കയറി വന്ന ആളാണ്. മന്ത്രിയാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്തുകൊണ്ടാണ് എന്നെ മാറ്റി നിർത്തിയതെന്ന് നേതൃത്വാണ് പറയേണ്ടത്'- ഷാനിമോൾ പറഞ്ഞു.

വിഡി സതീശനൊപ്പം നിന്നു എന്നത് കൊണ്ട് എനിക്ക് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടു എന്ന ആരോപണത്തിന് മറുപടി നൽകേണ്ടത് പാർട്ടി നേതൃത്വവും മുഖ്യമന്ത്രിയുമാണ്. നമ്മൾ കാണുന്ന യോഗ്യതകളല്ലാതെ കൽപ്പിക്കപ്പെട്ട അയോഗ്യതകൾ ഉണ്ടോ എന്ന് അവരാണ് വ്യക്തമാക്കേണ്ടത്. ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കുള്ള സമവാക്യം നഗ്നമായ യാഥാർത്ഥ്യമാണ്. കേരളത്തിലെ പൊതു രാഷ്ട്രീയ മണ്ഡലത്തിൽ എത്ര വിപ്ലവം പറഞ്ഞാലും ചില സമവാക്യങ്ങൾക്ക് അനുസൃതമായാണ് പദവികൾ എത്തുന്നത്. ജൂനിയർ സീനിയർ എന്നതല്ല, എന്നേക്കാൾ മികച്ച ആളുകളെയാണ് മന്ത്രി സഭയിലേക്ക് എടുത്തിട്ടുണ്ടാവുകയെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുഹൈലിൻ്റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം, സാമ്പിള്‍ റിപ്പോര്‍ട്ടിലെ വിവരങ്ങൾ; ജാമ്യാപേക്ഷയെ എതിർക്കാൻ പൊലീസ്
നിങ്ങൾ ഹാപ്പിയാണോ? 'ആനന്ദം' വരുന്നു, ഹാപ്പിനസ് ഇൻഡക്സ് ഉയർത്താൻ തദ്ദേശ വകുപ്പിന് കീഴിൽ പുതിയ വിഭാഗം