ദേശാഭിമാനി സീനിയര്‍ എഡിറ്ററെ പൊലീസ് മര്‍ദ്ദിച്ചു, ജീപ്പിലേക്ക് വലിച്ചിഴച്ചു; മുഖ്യമന്ത്രിക്ക് പരാതി

By Web TeamFirst Published Apr 26, 2020, 9:35 PM IST
Highlights

മാധ്യമ പ്രവർത്തകനാണെന്ന് വ്യക്തമാക്കിയിട്ടും, അക്രഡിറ്റേഷൻ കാർഡ് കാണിച്ചിട്ടും സിഐ ജീപ്പിലേക്ക് വലിച്ചിഴച്ചെന്ന് പരാതിയില്‍ പറയുന്നു.

കണ്ണൂര്‍: മാധ്യമ പ്രവർക്കർക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ കണ്ണൂരില്‍ സിപിഎം മുഖ്യപത്രം ദേശാഭിമാനിയുടെ ന്യൂസ് എഡിറ്റര്‍ക്ക് പൊലീസിന്‍‌റെ മര്‍ദ്ദനം. ദേശാഭിമാനി സീനിയർ എഡിറ്റർ മനോഹരൻ മോറായിയെ ആണ് ചക്കരക്കല്ല് സി ഐ എം.വി. ദിനേശൻ അകാരണമായി മർദ്ദിച്ചത്. 

സംഭവത്തില്‍ സിഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ദേശാഭിമാനി സീനിയർ എഡിറ്റർ മനോഹരൻ  മോറായിയെ ചക്കരക്കല്ല് സി ഐ എം.വി.ദിനേശൻ അകാരണമായി മർദ്ദിച്ചെന്നാണ് പരാതി. കണ്ണൂർ മുണ്ടയാട് ജേർണലിസ്റ്റ് കോളനിയിലെ താമസസ്ഥലത്തിന് സമീപത്ത് വച്ചാണ് മനോഹരൻ മോറായി പൊലീസ് മർദ്ദനത്തിനിരയായത്. 

മാധ്യമ പ്രവർത്തകനാണെന്ന് വ്യക്തമാക്കിയിട്ടും, അക്രഡിറ്റേഷൻ കാർഡ് കാണിച്ചിട്ടും സിഐ ജീപ്പിലേക്ക് വലിച്ചിഴച്ചെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിൽ പറയുന്നു.

click me!