മാസപ്പടി കേസിലെ ഇഡി അന്വേഷണം; രാഷ്ട്രീയവേട്ട വിലപ്പോവില്ലെന്ന് ദേശാഭിമാനി മുഖപത്രം, 'അന്വേഷണത്തിൻ്റെ പേരിൽ ഭീകരത സൃഷ്ടിക്കുന്നു'

Published : Aug 21, 2026, 09:47 AM IST
deshabhimani editorial

Synopsis

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ‌ വീണ ടിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനെതിരെ മുഖപ്രസംഗം എഴുതി ദേശാഭിമാനി ദിനപത്രം

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ‌ വീണ ടിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനെതിരെ മുഖപ്രസംഗം എഴുതി ദേശാഭിമാനി ദിനപത്രം. ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്നും അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുന്നുവെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു. അപസർപക കഥകൾ മെനയുകയാണ്. കേസ് വലിച്ചു നീട്ടുന്നത് ദുരൂഹമാണെന്നും വ്യക്തികൾക്കെതിരെ ഉയർന്ന ആരോപണത്തിൽ നേതാക്കളെ ലക്ഷ്യമിടുന്നത് പകപ്പോകൽ ആണെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു.

അഴിമതി ഉണ്ടെങ്കിൽ അന്വേഷിക്കണം. തെളിവുകൾ പുറത്തുകൊണ്ടുവരണം. സമാന ആരോപണങ്ങൾ ഉള്ളവർക്കെതിരെ അന്വേഷണമില്ല. ഒരാൾക്കെതിരെ പറയുന്ന ഒരു കോടിക്ക് അപ്പുറം അന്വേഷണം ഉണ്ടായോ. യുഡിഎഫ് നേതാക്കളും മാധ്യമങ്ങളും വാങ്ങിയ കോടികളിൽ അന്വേഷണമില്ല. സിപിഎമ്മിനെ ദുർബലപ്പെടുത്താം എന്ന് കരുതുന്നവർക്ക് ചരിത്രമറിയില്ല. ജന്ദർ മന്ദർ സമരത്തിൽ സിപിഎമ്മിന്റെ പങ്കിന് ശേഷമാണ് ഇഡിയുടെ പുതിയ വിളയാട്ടമെന്നും മുഖപ്രസം​ഗത്തിലുണ്ട്. ഇതരമാധ്യമങ്ങൾക്കും മുഖപ്രസം​ഗത്തിൽ വിമർശനമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കൊച്ചി മെട്രോയുടെ പേരുമാറ്റൽ സർക്കാർ പരി​ഗണനയിലില്ല'; മെസ്സി വിവാദത്തിൽ ഉടൻ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി
ഭർതൃമാതാവും മുത്തശ്ശിയും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചെന്ന് ആരോപണം; സംസ്കാരത്തിന് ആരും വന്നില്ല; യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി