സാമൂഹ്യക്ഷേമ പെൻഷൻ:1457 സർക്കാർ ജീവനക്കാര്‍ അനർഹമായി കൈപ്പറ്റി,പേരും തസ്തികയും വകുപ്പും അടക്കം പട്ടിക പുറത്ത്

Published : Mar 02, 2025, 10:49 AM ISTUpdated : Mar 02, 2025, 10:56 AM IST
സാമൂഹ്യക്ഷേമ പെൻഷൻ:1457 സർക്കാർ ജീവനക്കാര്‍ അനർഹമായി കൈപ്പറ്റി,പേരും തസ്തികയും വകുപ്പും അടക്കം പട്ടിക പുറത്ത്

Synopsis

വകുപ്പ് തിരിച്ചുള്ള പേര് വിവര പട്ടികയിൽ ഭൂരിഭാഗവും പാർട് ടൈം ജീവനക്കാർ

തിരുവനന്തപുരം:സാമൂഹ്യക്ഷേമ പെൻഷൻ  അനർഹമായി കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ പേരുവിവരം പുറത്ത്.പേരും തസ്തികയും വകുപ്പും അടക്കമാണ് സർക്കാർ ലിസ്റ്റ്
1457 പേരുടെ പട്ടികയാണ് പുറത്ത് വിട്ടത്.വകുപ്പ് തിരിച്ചുള്ള പേര് വിവര പട്ടികയിൽ ഭൂരിഭാഗവും പാർട് ടൈം ജീവനക്കാരാണ്.കൈപ്പറ്റിയ പെൻഷൻ തിരിച്ച് പിടിക്കുന്നത് 18 ശതമാനം പലിശ നിരക്കിലായിരിക്കും

സർക്കാർ ജീവനക്കാർ പെൻൽൻ പട്ടികയിൽ ഉൾപ്പെടണമെങ്കില്‍ രേഖകളിൽ കൃത്രിമം കാണിക്കണം..സർവ്വീസിൽ ഇല്ലെന്നും ആദായ നികുതി നൽകുന്നില്ല എന്നതടക്കമുള്ള സത്യപ്രസ്താവന നൽകിയാലേ പെൻഷന് അർഹതയുള്ളൂ. . ഇത്രയേറെ കടുത്ത വ്യവസ്ഥകളുണ്ടായിട്ടും തിരിമറി നടന്നതിന്‍റെ റെ തെളിവാണ് അനർഹരുടെ പട്ടിക,

പട്ടിക പരിശോധിക്കേണ്ട തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പങ്കും വ്യക്തമാണ്, അതേ സമയം  സര്‍ക്കാര്‍ ജീവനക്കാരും പെൻഷണൻകാരും അടക്കമുള്ളവര്‍ സാമൂഹ്യ സുരക്ഷാ പെൻഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് 2023 ലെ റിപ്പോര്‍ട്ടിൽ സിഎജി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.  ഇത്രനാൾ നടപടി എടുക്കാത്തതെന്തെന്ന ചോദ്യവും ധനവകുപ്പിന് നേരെ ഉയര്‍ന്നിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നു, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് കണ്ടെത്തൽ
സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം പ്രവര്‍ത്തനം തുടങ്ങി, ഐ.ടി നഗരത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്, കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നു