Sabarimala| ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണം: ചീഫ് ജസ്റ്റിസിന് മുന്‍ തന്ത്രിയുടെ ഭാര്യയുടെ കത്ത്

By Web TeamFirst Published Nov 16, 2021, 6:56 PM IST
Highlights

മുൻ തന്ത്രി കണ്ഠരര് മഹേശ്വരരുടെ വിധവ ദേവകി അന്തർജനമാണ് ചീഫ് ജസ്റ്റിസിന് കത്ത് എഴുതിയത്

ദില്ലി: ശബരിമല(Sabarimala) യുവതി പ്രവേശന കേസ് ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്(Supreme Court Chief Justice)കത്ത്. യുവതി പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ ഭരണഘടന ബെഞ്ച് വേഗത്തിൽ പരിഗണിക്കണമെന്ന് മുൻ തന്ത്രി കണ്ഠരര് മഹേശ്വരരുടെ വിധവ ദേവകി അന്തർജനമാണ് (Devaki Antarjanam) കത്തിലൂടെ ചീഫ് ജസ്റ്റിസ് എൻ വി രമണയോട് അഭ്യർത്ഥിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി(Prime Minister Narendra Modi), രാഹുൽ ഗാന്ധി(Rahul Gandhi) എന്നിവർ വിശ്വാസികളുടെ ആവശ്യം പിന്തുണച്ചിട്ടുണ്ട് എന്ന് ദേവകി അന്തർജനം കത്തിൽ ചൂണ്ടികാട്ടി. ശബരിമല വിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജികളിൽ തീരുമാനമെടുക്കാൻ ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബ്ഡെ ഒമ്പതംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചെങ്കിലും തുടര്‍നടപടികൾ ഉണ്ടായില്ല. ആ ബെഞ്ചിലെ ജസ്റ്റിസ് ബോബ്ഡെ ഉൾപ്പടെ പല ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിൽ പുതിയ ഭരണഘടന ബെഞ്ച് രൂപീകരിക്കേണ്ടിവരും.

അതേസമയം മണ്ഡല മകരവിളക്ക് (mandala makaravilakk)തീർത്ഥാടനത്തിനായി ശബരിമലയിൽ ഇന്നുമുതൽ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി. ഇന്ന് പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ് വെർച്വൽ ക്യൂവിൽ (vertual queue)ബുക്ക് ചെയ്തിട്ടുള്ളത്. നിലക്കലിൽ നിന്ന് പുലർച്ചെ മൂന്ന മുതൽ തീർത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി. ആദ്യ ദിവസം എത്തിയവരിൽ അധികം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ തീർത്ഥാടകരാണ്. കാലവസ്ഥ പ്രതികൂലമായതിനാൽ പമ്പാ സ്നാനത്തിന് അനുമതിയില്ല.

മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം;ഭക്തർക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം; പമ്പാ സ്നാനം ഇല്ല

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല‌ നട ഇന്നലെ വൈകീട്ട് 4. 51ഓടെയാണ് തുറന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. ആറ് മണിയോടെ ശബരിമല മാളികപ്പുറം മേൽശാന്തിമാർ ചുമതലയേറ്റും. 

പ്രതിദിനം മുപ്പതിനായിരം പേർക്കാണ് ദർശനത്തിന് അനുമതി നൽകുക. കാലവസ്ഥ പ്രതികൂലമായതിനാൽ ആദ്യ മുന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് ഭക്തർക്ക് പ്രവേശനം. കാനന പാത അനുവദിക്കില്ല. ദർശനത്തിന് എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നെഗറ്റിവ് ഫലം അല്ലെങ്കിൽ രണ്ട് ‍ഡോസ് വാക്സിനേഷൻ സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. 

click me!