തദ്ദേശതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വോട്ട് തേടി മുഖ്യമന്ത്രിയുടെ വികസന വിളംബരം

Published : Dec 03, 2020, 08:30 PM IST
തദ്ദേശതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വോട്ട് തേടി മുഖ്യമന്ത്രിയുടെ വികസന വിളംബരം

Synopsis

 25 ലക്ഷം പേര്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് എത്തിക്കുന്ന കെ ഫോണ്‍ പദ്ധതി നടപ്പാകുമ്പോൾ കുത്തകകള്‍ അലോസരപ്പെടും. അത് സര്‍ക്കാര്‍ ഗൗനിക്കുന്നില്ലെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് തേടി മുഖ്യമന്ത്രിയുടെ വികസന വിളംബരം. വിര്‍ച്വൽ പ്ലാറ്റ്ഫോമിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രചാരണം. 

എല്‍ഡിഎഫ് അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഒരു വികസനവും കേരളത്തില്‍ നടക്കില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയോര , തീരദേശ ഹൈവേകള്‍, ദേശീയ ജലപാത, കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്. 25 ലക്ഷം പേര്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് എത്തിക്കുന്ന കെ ഫോണ്‍ പദ്ധതി നടപ്പാകുമ്പോൾ കുത്തകകള്‍ അലോസരപ്പെടും. അത് സര്‍ക്കാര്‍ ഗൗനിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാൻ നിയമം ഭേദഗതി ചെയ്ത സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഇനിയുള്ള വികസനത്തിനും എല്‍ഡിഎഫ് ജയിക്കേണ്ടത് അനിവാര്യമാണെന്നും ഇടത് സ്ഥാനാര്‍ഥികളെ ജയിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്‍റെ ഭാഗമായാണ് ഓണ്‍ലൈനായി മുഖ്യമന്ത്രി വികസന വിളംബരം നടത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്