
കൊച്ചി: എംഎസി എൽസ 3 കപ്പൽ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ തീരങ്ങളിൽ തുടർച്ചയായി പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കൾ അടിയുന്നത് ആശങ്കയെന്ന് ഡിജി ഷിപ്പിംഗ്. 4 ദിവസത്തിൽ നീക്കം ചെയ്തത് 790 പ്ലാസ്റ്റിക് പെല്ലെറ്റുകളാണ്. ഇത് 14 മെട്രിക്ക് ടൺ വരും. വെളി, പെരുമതുറ തീരങ്ങളിലാണ് കൂടുതൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നത്. വളണ്ടിയർമാർ ചേർന്ന് ഇതുവരെ നീക്കം ചെയ്തത് 59.6 മെട്രിക് ടൺ അവശിഷ്ടങ്ങളാണെന്നും ഡിജി ഷിപ്പിങ് അറിയിച്ചു.
കപ്പലിലെ എണ്ണ നീക്കം ചെയ്യാൻ തുടങ്ങിയിട്ടില്ല. ഓഗസ്റ്റ് വരെ സമയം വേണമെന്ന് എംഎസ്‍സി അപേക്ഷിച്ചിട്ടുണ്ട്. നന്ദ് സാരഥി കപ്പലിനു പകരം മറ്റൊരു കപ്പൽ നിരീക്ഷണത്തിനായി ചുമതലയേറ്റിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam