'ട്രെയിൻ തീവയ്പ്പിന് പിന്നിൽ ഒരാളാണോയെന്ന് ഉറപ്പിക്കാനായിട്ടില്ല, തീവ്രവാദ ബന്ധവും ഇപ്പോൾ പറയാനാകില്ല': ഡിജിപി

Published : Apr 06, 2023, 01:23 PM ISTUpdated : Apr 06, 2023, 02:25 PM IST
'ട്രെയിൻ തീവയ്പ്പിന് പിന്നിൽ ഒരാളാണോയെന്ന് ഉറപ്പിക്കാനായിട്ടില്ല, തീവ്രവാദ ബന്ധവും ഇപ്പോൾ പറയാനാകില്ല': ഡിജിപി

Synopsis

പ്രതി കുറ്റസമ്മതം നടത്തിയോയെന്നതും ഇപ്പോൾ പറയാനാവില്ല. കൃത്യത്തിന് പിന്നിൽ ഒരാൾ മാത്രമോ എന്നതും ഇനി ഉറപ്പിക്കണം എന്ന് ഡിജിപി ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു. 

ദില്ലി: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിന് തീവ്രവാദ ബന്ധമുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. പ്രതി കുറ്റസമ്മതം നടത്തിയോയെന്നതും ഇപ്പോൾ പറയാനാവില്ല. കൃത്യത്തിന് പിന്നിൽ ഒരാൾ മാത്രമോ എന്നതും ഇനി ഉറപ്പിക്കണം എന്ന് ഡിജിപി ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു. 

കേസുമായി ബന്ധപ്പെട്ട് ഫൊറന്‍സിക് വിദഗ്ധര്‍ അടങ്ങുന്ന സംഘം വിശദ വൈദ്യപരിശോധന നടത്തുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഷാറുഖ് സെയ്ഫിയെ ചോദ്യം ചെയ്യുമെന്ന് അറിയിച്ച ഡിജിപി. പ്രതി കുറ്റസമ്മതം നടത്തിയോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. സംയുക്ത നീക്കത്തിലാണ് പ്രതിയെ പിടികൂടാനായത്. കൃത്യത്തിന് പിന്നില്‍ ഒരാള്‍ മത്രമാണോ എന്നതും ഇനി ഉറപ്പിക്കണമെന്നും ഊഹാപോഹങ്ങളിലല്ല, വസ്തുതകളില്‍ ഊന്നിയാണ് അന്വേഷണമെന്നും ഡിജിപി വ്യക്തമാക്കി.

PREV
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ