മദ്യശാല: മറ്റ് സംസ്ഥാനങ്ങളിലെ പ്രശ്നം കേരളത്തിലുണ്ടാകില്ലെന്ന് ഡിജിപി

Web Desk   | Asianet News
Published : May 16, 2020, 07:25 PM ISTUpdated : May 16, 2020, 08:34 PM IST
മദ്യശാല: മറ്റ് സംസ്ഥാനങ്ങളിലെ പ്രശ്നം കേരളത്തിലുണ്ടാകില്ലെന്ന് ഡിജിപി

Synopsis

കേരള പൊലീസാണ് രാജ്യത്ത് ആദ്യമായി, കൊവിഡ് കാലത്ത് പൊലീസിനായി പ്രത്യേക മാർഗനിർദ്ദേശം പുറപ്പെടുവിച്ചതെന്ന് ഡിജിപി പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുമ്പോൾ പ്രശ്നങ്ങളുണ്ടാകില്ലെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. മദ്യശാലകൾ തുറന്നപ്പോൾ മറ്റ് സംസ്ഥാനങ്ങളിലുണ്ടായ പ്രശ്നങ്ങളൊന്നും ഇവിടെയുണ്ടാകില്ലെന്നാണ് ഡിജിപി ഉറപ്പു പറഞ്ഞത്.

കേരള പൊലീസാണ് രാജ്യത്ത് ആദ്യമായി, കൊവിഡ് കാലത്ത് പൊലീസിനായി പ്രത്യേക മാർഗനിർദ്ദേശം പുറപ്പെടുവിച്ചതെന്ന് ഡിജിപി പറഞ്ഞു. നാളെ സമ്പൂർണ്ണ ലോക്ക് ഡൗണാണ്. ഇത് ശക്തമായി നടപ്പാക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. വലിയ കടകൾ അനുവദിക്കില്ല.

പൊലീസ് നിർദ്ദേശം മറികടന്ന് പ്രകടനങ്ങളും യോഗങ്ങളും നടത്തിയാൽ കർശന നടപടി സ്വീകരിക്കും. കൊവിഡ് നിരീക്ഷണം ലംഘിച്ച 40 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം