
തിരുവനന്തപുരം: സാമൂഹിക അകലം പാലിച്ചുകൊണ്ട് കടകൾ തുറക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പുതുക്കി ഡിജിപി സർക്കുലർ ഇറക്കി. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നാണ് കർശന നിർദ്ദേശം. 100 സ്ക്വയര്‍ ഫീറ്റുള്ള സൂപ്പർമാർക്കറ്റുകളിൽ ഒരേ സമയം ആറ് ഉപഭോക്താക്കളെ മാത്രമേ അനുവദിക്കൂ. 200 സ്ക്വയര്‍ ഫീറ്റുള്ള വലിയ സൂപ്പർമാർക്കാണെങ്കിൽ 12 പേരെ അനുവദിക്കും എന്നാണ് സര്‍ക്കുലറില്‍ പറയുന്നു.
സാമൂഹ്യ അകലം ഉറപ്പാക്കാനായി കടകൾക്കും സൂപ്പർമാർക്കറ്റുകൾക്കും മുന്നിൽ കളങ്ങൾ വരയ്ക്കണം എന്നും ഡിജിപി നിര്‍ദ്ദേശിക്കുന്നു. ബാങ്കുകള്‍ ഉപഭോക്താക്കളെ അവർക്ക് വരാനാകാവുന്ന സമയം മുന്‍കൂട്ടി അറിയിക്കണമെന്നും ഡിജിപിയുടെ നിർദ്ദേശമുണ്ട്. നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കാന്‍ ഐജി മുതലുളള ഉദ്യോഗസ്ഥര്‍ക്ക് ചുമതല നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam