കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലെ തർക്കത്തിൽ പ്രതികരണവുമായി എംവി ഗോവിന്ദൻ രംഗത്ത്. കോൺഗ്രസും യുഡിഎഫും വലിയ ആത്മവിശ്വാസത്തോടെയായിരുന്നു തെരഞ്ഞെടുപ്പിനെ കണ്ടത്. ബലാബലമാകും എന്നൊക്കെ കരുതിയെന്നും പടപാളയത്തിൽ ആണെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും എംവി ഗോവിന്ദൻ.
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലെ തർക്കത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസും യുഡിഎഫും വലിയ ആത്മവിശ്വാസത്തോടെയായിരുന്നു തെരഞ്ഞെടുപ്പിനെ കണ്ടത്. ബലാബലമാകും എന്നൊക്കെ കരുതി. പടപാളയത്തിൽ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്. കോൺഗ്രസിന്റെ വലിയ രീതിയിലുള്ള തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാർഥി നിർണയമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അബ്ദുറഹ്മാൻ സ്വതന്ത്രനാണ്. എവിടെയാണ് മത്സരിക്കുന്നതെന്ന് അബ്ദുറഹ്മാൻ തീരുമാനിക്കട്ടെ. എൽഡിഎഫിൽ പ്രഖ്യാപിക്കാൻ ബാക്കിയുള്ള സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം, കണ്ണൂരിൽ വിമതനായ ടികെ ഗോവിന്ദനെ പറ്റിയുള്ള ചോദ്യത്തിൽ നിന്ന് എംവി ഗോവിന്ദൻ ഒഴിഞ്ഞു മാറി.
തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ചില പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് ഗൗരവത്തോടെ കാണും. ഇടത് പക്ഷത്ത് ചില പ്രശ്നം ഉണ്ടായിട്ടുണ്ട്. അത് പരിശോധിക്കും. കോൺഗ്രസ്സിൽ എന്താണ് അവസ്ഥ. എം പിമാർക്ക് പലർക്കും മത്സരിക്കണം. സുധാകരൻ്റെ തീരുമാനം എന്താണെന്ന് അറിയില്ല. ഇതുവരെ സ്ഥാനാർഥി പട്ടിക പുറത്ത് വന്നില്ല. ഇന്ന് വരുമെന്ന് കോൺഗ്രസ് അനുകൂല മാധ്യമങ്ങൾ പറയുന്നു. മൂന്നാം ടേം എന്ന് പറയുന്നത് ആർക്കെങ്കിലും മുഖ്യമന്ത്രി ആകാനോ മന്ത്രി ആകാനോ അല്ല. വികസന പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാനാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.



