സംസ്ഥാനത്ത് പൊലീസ് സംവിധാനത്തിൽ സമഗ്രമായ അഴിച്ചുപണിക്ക് ഡിജിപിയുടെ നിർദേശം; സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ ഉള്ളടക്കം പുറത്ത്

Published : Jun 23, 2026, 04:00 PM IST
Ramesh Chennithala

Synopsis

സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ നിർദ്ദേശിച്ച് ഡിജിപി റവദ ചന്ദ്രശേഖർ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ സംവിധാനം പരിഷ്കരിക്കുക, 210 പൊലീസ് സർക്കിളുകൾ പുനഃസ്ഥാപിക്കുക എന്നിവയാണ് പ്രധാന ശുപാർശകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സംവിധാനത്തിൽ സമഗ്രമായ മാറ്റം നിർദേശിച്ച് ഡിജിപി റവദ ചന്ദ്രശേഖർ. സ്റ്റേഷൻ ഹൗസ് ഓഫീസർ സംവിധാനത്തിലാണ് സമഗ്രമായ മാറ്റം നിർദ്ദേശിച്ചത്. നിലവിലെ സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണസംവിധാനത്തിൽ നിരവധി അപാകതകളുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഡിജിപിയുടെ പുതിയ ശുപാർശകൾ. ഈ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

സംസ്ഥാനത്തെ വലിയ 63 സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർമാർ നേരിട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയാൽ മതിയെന്നാണ് ഡിജിപിയുടെ പ്രധാന ശുപാർശ. സംസ്ഥാനത്ത് വീണ്ടും 210 പൊലീസ് സർക്കിളുകൾ രൂപീകരിക്കാൻ റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. ക്രമസമാധാന ചുമതലയിൽ നിന്നും ഒഴിവാക്കുന്ന 206 തസ്തികകൾ പോലീസിന്റെ മറ്റ് പ്രധാന മേഖലകളിലേക്ക് മാറ്റി നിയമിക്കണം. നിലവിലെ ക്രമസമാധാന പരിപാലനവും സ്റ്റേഷൻ ഭരണവും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിപി ഈ ശുപാർശകൾ ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവാഹ ആഘോഷത്തിനെത്തി, കടൽ കാണാൻ വിഴിഞ്ഞത്തേക്കും, കടലിൽ വീണ ഹോമിയോ ഡോക്ടർക്കായി രണ്ടാം ദിനവും തിരച്ചിൽ തുടരുന്നു
ലഹരി മൂത്ത് സ്വന്തം പിഞ്ചുകുഞ്ഞിനെ വായുവിലെറിഞ്ഞ് അഭ്യാസം; ഇടപെട്ട് നാട്ടുകാര്‍, യുവാവിനെ പിടികൂടി പൊലീസിന് കൈമാറി