മംഗളൂരുവിൽ മാധ്യമപ്രവർത്തരെ കസ്റ്റഡിയിലെടുത്തതിൽ ഇതുവരെ പരാതി കിട്ടിയിട്ടില്ലെന്ന് ഡിജിപി

Published : Dec 21, 2019, 05:38 PM ISTUpdated : Dec 21, 2019, 05:45 PM IST
മംഗളൂരുവിൽ മാധ്യമപ്രവർത്തരെ കസ്റ്റഡിയിലെടുത്തതിൽ ഇതുവരെ പരാതി കിട്ടിയിട്ടില്ലെന്ന് ഡിജിപി

Synopsis

ഇന്നലെ രാവിലെയാണ് മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗിന് പോയ ഒരുസംഘം മലയാളി മാധ്യമപ്രവര്‍ത്തകരെ ഏഴുമണിക്കൂറോളം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.  

തിരുവനന്തപുരം: മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗിന് പോയ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതില്‍ പരാതി കിട്ടിയിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു. ഇന്നലെ രാവിലെയാണ് മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗിന് പോയ ഒരുസംഘം മലയാളി മാധ്യമപ്രവര്‍ത്തകരെ ഏഴുമണിക്കൂറോളം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.  തിരിച്ചറിയില്‍ കാര്‍ഡുണ്ടായിട്ടും ജോലി ചെയ്യാനനുവദിക്കാതെ ഫോണുകളും ക്യാമറകളും പിടിച്ചുവാങ്ങി മാധ്യമസംഘത്തെ ബസില്‍ ഇരുത്തുകയായിരുന്നു. 

മംഗളൂരു വെടിവെപ്പില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സുക്ഷിച്ച വെന്‍ലോക്ക് ആശുപത്രിയുടെ മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ഇടയിലേക്കെത്തിയ കമ്മീഷണര്‍ പി ഹര്‍ഷ ഇവരുടെ റിപ്പോര്‍ട്ടിംഗ് തടസ്സപ്പെടുത്തി ബലംപ്രയോഗിച്ച് ബസില്‍ കയറ്റുകയായിരുന്നു. കര്‍ണാടക പൊലീസ് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉടലെടുത്തിരുന്നു. വഴിക്കടവിൽ കർണ്ണാടക ആർടിസി ബസ് ഡിവൈഎഫ്ഐ പ്രവർത്തകർ തടയുകയും വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ കർണാടക ബസുകൾ തടയുകയും ചെയ്‍തു. മാനന്തവാടിയിലും തിരുവനന്തപുരത്തും കർണാടകത്തിലേക്കുള്ള ബസ് തടഞ്ഞു. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം ലഭിക്കുമോ ? പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ കേസ് ഇന്ന് കോടതി പരിഗണിക്കും
മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം