മം​ഗളൂരുവില്‍ നിന്ന് മലയാളി വിദ്യാർത്ഥികളെ കെഎസ്ആർടിസി ബസിൽ നാട്ടിലെത്തിക്കും

Web Desk   | Asianet News
Published : Dec 21, 2019, 02:59 PM ISTUpdated : Dec 21, 2019, 03:51 PM IST
മം​ഗളൂരുവില്‍ നിന്ന് മലയാളി വിദ്യാർത്ഥികളെ കെഎസ്ആർടിസി ബസിൽ നാട്ടിലെത്തിക്കും

Synopsis

പൊലീസ് സംരക്ഷണയിലാവും കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തുക. 

തിരുവനന്തപുരം: നിരോധനാജ്ഞ പ്രഖ്യാപിച്ച മം​ഗളൂരുവില്‍ നിന്ന് മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ സർക്കാർ ഇടപെടുന്നു. കെഎസ്ആർടിസി ബസുകളിൽ പൊലീസ് സുരക്ഷയോടെ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മം​ഗളൂരുവിലെ പമ്പെൽ സർക്കിളിൽ കെഎസ്ആർടിസി ബസുകൾ എത്തും. 

നാട്ടിലേക്ക് വരാൻ ഉദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ബസുകളിൽ കയറി കേരളത്തിലേക്ക് വരാം. പൊലീസ് സംരക്ഷണയിലാവും കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തുക. കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ കാസർ​ഗോഡ് എത്തിക്കാനാണ് നീക്കം. ബസുകളുടെ സുരക്ഷ ഉറപ്പാക്കാനായി കാസർ​ഗോഡ് ജില്ലാ കളക്ടർ മം​ഗളൂരു ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ട്. മം​ഗലാപുരത്തെ മലയാളി വിദ്യാർത്ഥികളോട് പമ്പെൽ സർക്കിളിൽ എത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. 

അതിനിടെ മം​ഗളൂരുവിൽ പ്രഖ്യാപിച്ച കർഫ്യൂവിന് താത്കാലിക ഇളവ് പ്രഖ്യാപിച്ചു. മം​ഗലൂരിൽ ഇന്നു വൈകിട്ട് മൂന്ന് മണി മുതൽ ആറ് മണി വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പകലും കർഫ്യുവിൽ ഇളവ് നൽകിയിട്ടുണ്ട്. മം​ഗളൂരുവില്‍ കര്‍ണാടക മുഖ്യമന്ത്രി പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോ​ഗത്തിലാണ് കർഫ്യൂവിന് ഇളവ് നൽകാൻ തീരുമാനിച്ചത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

29 വയസുള്ള എംഎസ്‌സിക്കാരി, ശിവകാശിയില്‍ നിന്നുള്ള എംഎൽഎ, വിജയ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി സെൽവി
കാട്ടാക്കട ബസ്റ്റാൻഡിലെ ലൈംഗിക അതിക്രമം: ഇരയായ സ്ത്രീയെ കണ്ടെത്തി; ഷെൽട്ടർ ഹോമിലേക്ക് മാറ്റി