സർവ്വീസിൻ്റെ തുടക്കം മുതൽ പിന്തുണ നൽകിയവർക്ക് നന്ദി, സൈബർ ക്രൈം, ലഹരി എന്നിവയാണ് ഇനി നേരിടാൻ പോകുന്ന വെല്ലുവിളി: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ്

Published : Jun 30, 2025, 09:30 AM ISTUpdated : Jun 30, 2025, 09:39 AM IST
sheikh darveesh sahib

Synopsis

സിവിൽ പൊലീസ് മുതൽ എല്ലാവരും വിദ്യാസമ്പരാണ് അർപ്പണമനോഭാവമുള്ളവരാണ്.

തിരുവനന്തപുരം: സർവ്വീസിൻ്റെ തുടക്കം മുതൽ പിന്തുണ നൽകിയവർക്ക് നന്ദിയെന്ന് പടിയിറങ്ങുന്ന ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ്. കേരള പൊലീസ് മികച്ച സേനയാണ്. തുടർച്ചയായി കേന്ദ്ര അവാർഡ് ലഭിക്കുന്നു. പാസ്പോർട്ട് പരിശോധനയിൽ വിദേശകാര്യമന്ത്രാലയം ഒന്നാമതായി തെരെഞ്ഞെടുത്തു. സിവിൽ പൊലീസ് മുതൽ എല്ലാവരും വിദ്യാസമ്പരാണ് അർപ്പണമനോഭാവമുള്ളവരാണെന്നും ഷെയ്ക്ക് ദർവേസ് സാഹിബ് പറഞ്ഞു. തിരുവനന്തപുരത്ത് യാത്ര അയക്കൽ പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാതിക്കാരോട് മാന്യമമായി പെരുമാറണമെന്നാണ് താൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നുവെന്നും ഷെയ്ക്ക് ദർവേസ് സാഹിബ് പറഞ്ഞു. യൂണിഫോം താൽക്കാലികമാണ്. യൂണിഫോം ഇല്ലെങ്കിലും കർതവ്യബോധമുള്ളവരാകണമെന്നും ഡിജിപി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം