
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാനുള്ള നിർദ്ദേശവുമായി പൊലീസ്. മദ്യശാലകൾ തുറന്നാൽ ആദ്യദിവസങ്ങളിൽ വലിയ തിരക്കിന് സാധ്യതയുണ്ട്. അതിനാൽ ഓൺലൈൻ ബുക്കിംഗിനെക്കുറിച്ച് ആലോചിക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ സർക്കാരിന് റിപ്പോർട്ട് നൽകി.
മദ്യശാലകൾ തുറക്കുന്നതു സംബന്ധിച്ച് സർക്കാർ ഡിജിപിയോട് നിർദ്ദേശം തേടിയിരുന്നു. മദ്യശാലകൾ തുറന്ന സംസ്ഥാനങ്ങളിൽ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് സർക്കാർ റിപ്പോർട്ട് തേടിയത്. ഓൺലൈൻ ബുക്കിംഗിലൂടെയുള്ള വിൽപനയാണ് അഭികാമ്യം എന്നാണ് ഡിജിപി റിപ്പോർട്ട് നൽകിയതെന്നാണ് സൂചന. ഓരോ മണിക്കൂറിലും ഓൺലൈൻ ബുക്കിംഗ് നടത്തണം. അതിനായി സോഫ്റ്റ്വെയർ തയ്യാറാക്കണമെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. ബുക്കിംഗിന്റെ കൂപ്പണുമായി ആവശ്യക്കാർ മദ്യവിൽപനശാലകളിൽ എത്തണമെന്നാണ് നിർദ്ദേശം. തുടർനടപടികൾക്കായി സർക്കാർ ബെവ്കോ എംഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Read Also: പ്രതിഷേധം ഫലം കണ്ടു; തമിഴ്നാട്ടിലെ മദ്യവിൽപനശാലകൾ അടയ്ക്കണമെന്ന് കോടതി...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam