Latest Videos

അട്ടപ്പാടിയിലെ യുവാവിന്റെ മരണം കൊവിഡ് മൂലമല്ല, സ്ഥിരീകരണം

By Web TeamFirst Published May 8, 2020, 7:13 PM IST
Highlights

കഴിഞ്ഞമാസം കോയമ്പത്തൂരിലുള്ള ബന്ധുവിന്റെ  മരണത്തിന് പോയിവന്ന ശേഷം ഏപ്രിൽ 29 മുതൽ വീട്ടിൽ കൊവിഡ് 19 നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം.

പാലക്കാട്: അട്ടപ്പാടിയിൽ കോവിഡ് 19  നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചത് കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരിച്ചു. യുവാവിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു. യുവാവിന്‍റെ  എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ഡിഎംഒ വ്യക്തമാക്കി. 

അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

ഷോളയൂർ വരഗം പാടി സ്വദേശി കാർത്തിക്ക് (23) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞമാസം കോയമ്പത്തൂരിലുള്ള ബന്ധുവിന്റെ  മരണത്തിന് പോയിവന്ന ശേഷം ഏപ്രിൽ 29 മുതൽ വീട്ടിൽ കൊവിഡ് 19 നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം. ഈ മാസം ആറിന്  വയറുവേദനയെ തുടർന്ന് കോട്ടത്തറ ഗവ: ട്രൈബൽ ആശുപത്രിയിൽ എത്തുകയും  തുടർന്ന്  ഏഴിന് പെരിന്തൽമണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. രോഗം മൂർച്ഛിച്ചതോടെ  മഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ ഇന്ന് പുലർച്ചെയായിരുന്നു മരണം. 

സിബിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷകള്‍ പുനഃരാരംഭിക്കും; പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു

click me!