റോഡിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ധനേഷ് മാത്യു മാഞ്ഞൂരാന് ഒരു വർഷം തടവുശിക്ഷ

Published : Sep 25, 2025, 10:16 PM IST
dhanesh mathew manjooran

Synopsis

2016 ജൂലൈ 14ന് വൈകീട്ട് 7ന് മുല്ലശ്ശേരിക്കനാൽ റോഡിൽ യുവതിയെ കയറിപ്പിടിച്ചുവെന്നാണ് കേസ്.

കൊച്ചി: യുവതിയെ നടുറോഡിൽ തടഞ്ഞുനിർത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന  കേസിൽ മുൻ ഗവൺമെൻറ് പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാനെ ഒരു വർഷം തടവിനും 10,000 രൂപ പിഴയ്ക്കും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചു. പിഴ തുകയുടെ പകുതി പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നൽകാൻ കോടതി നിർദേശിച്ചു. 2016 ജൂലൈ 14ന് വൈകീട്ട് 7ന് മുല്ലശ്ശേരിക്കനാൽ റോഡിൽ യുവതിയെ കയറിപ്പിടിച്ചുവെന്നാണ് കേസ്. കുറ്റകൃത്യം ഗൗരവമുള്ളതാണെന്നും പൊതുവഴിയിൽ ജോലി കഴിഞ്ഞ് മടങ്ങിയ പരാതിക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കേസിനാസ്പദമായ ഈ സംഭവം റിപ്പോർട്ട് ചെയ്തതിനെ ചൊല്ലിയാണ് മാധ്യമപ്രവർത്തകരും അഭിഭാഷകരുമായി 2016ൽ ഹൈക്കോടതിക്ക് മുന്നിൽ സംഘർഷം ഉണ്ടായത്. ഇതിന് തുടർച്ചയായി തിരുവനന്തപുരത്ത് അടക്കം കോടതികളിൽ മാധ്യമപ്രവർത്തകരും അഭിഭാഷകരുമായി വാക്കേറ്റവും സംഘർഷവും ഏറെക്കാലം നിലനിന്നിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

​ഗർഭിണിയെ മർദിച്ച സംഭവം: എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കരുത്; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഷൈമോൾ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം