'മരിച്ചിട്ടും മകനെ കൊന്നുകൊണ്ടിരിക്കുന്നു', അപവാദ പ്രചാരണം താങ്ങാനാകുന്നില്ല, കെ സുധാകരനെതിരെ ധീരജിന്‍റെ അച്ഛൻ

Published : Jul 25, 2022, 12:11 PM ISTUpdated : Jul 25, 2022, 12:29 PM IST
'മരിച്ചിട്ടും മകനെ കൊന്നുകൊണ്ടിരിക്കുന്നു', അപവാദ പ്രചാരണം താങ്ങാനാകുന്നില്ല, കെ സുധാകരനെതിരെ ധീരജിന്‍റെ അച്ഛൻ

Synopsis

സുധാകരന്‍റെ പാർട്ടിക്ക് വോട്ടു കൊടുത്ത തനിക്ക് നീതി കിട്ടിയില്ലെന്ന് ധീരജിന്‍റെ അച്ഛൻ പറയുന്നു. പൊട്ടിക്കരഞ്ഞാണ് ധീരജിന്‍റെ അച്ഛൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്

കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ഇടുക്കി എഞ്ചിനിയറിംഗ് കോളജിൽ കുത്തേറ്റ് കൊല്ലപ്പെട്ട ധീരജിന്‍റെ രക്ഷിതാക്കൾ. സുധാകരന്‍റെ പാർട്ടിക്ക് വോട്ടു കൊടുത്ത തനിക്ക് നീതി കിട്ടിയില്ലെന്ന് ധീരജിന്‍റെ അച്ഛൻ പറയുന്നു. പൊട്ടിക്കരഞ്ഞാണ് ധീരജിന്‍റെ അച്ഛൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

 

സുധാകരനും കോൺഗ്രസും നടത്തുന്ന അപവാദ പ്രചാരണം സഹിക്കാനാകുന്നില്ലെന്നും ധീരജിന്‍റെ അച്ഛൻ പറയുന്നു. മരിച്ചിട്ടും മകനെ കൊന്നു കൊണ്ടിരിക്കുന്നു. കുടുംബത്തിനെയും അപമാനിക്കുന്നു. താങ്ങാനാവാത്തത് കൊണ്ടാണ് വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ എത്തുന്നതെന്നും ധീരജിന്‍റെ കുടുംബം വ്യക്തമാക്കി. അതേസമയം ഇരന്നു വാങ്ങിയ മരണം എന്നതിൽ വിശദീകരണവമായി നേരത്തെ കെ.സുധാകരൻ രംഗത്തെത്തിയിരുന്നു

ധീരജിന്‍റെ മരണം ഇരന്നുവാങ്ങിയതെന്ന വാക്ക് നല്ല വാക്കല്ലെന്നാണ് കെ.സുധാകരൻ എംപി സമ്മതിച്ചത്. കെഎസ്‍യു, യൂത്ത് കോൺഗ്രസ് കുട്ടികൾ നിരപരാധികളാണെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് ആ വാക്ക് ഉപയോഗിച്ചതെന്നും കെ സുധാകരൻ പറഞ്ഞു. നിഖിൽ പൈലി ആരേയും കൊല്ലാൻ പോയിട്ടില്ല. കെഎസ്‍യു കുട്ടികൾക്ക് സംരക്ഷണം ഒരുക്കാൻ പോയവരാണ്. അവരെ ഡിവൈഎഫ്ഐ, സിപിഎം, എസ്എഫ്ഐ ഗുണ്ടകൾ ഉപദ്രവിക്കാൻ വളഞ്ഞപ്പോൾ രക്ഷപ്പെടാനായി ഓടി .

അവർ തിരിച്ചടിക്കാനോ കുത്താനോ നിന്നവരല്ല. ആരേയും കൊല്ലാൻ നിന്നവരല്ല. അക്രമത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ രണ്ട് കിലോമീറ്ററോളം ദൂരം പുറകേ ഓടിച്ചു. ഒടുവിൽ അവർ തളർന്ന് വീണ ഇടത്താണ് സംഭവം. കെ എസ് യു പ്രവർത്തകരോ നിഖിൽ പൈലിയോ ധീരജിനെ കുത്തുന്നത് ആരും കണ്ടിട്ടില്ല. എസ് എഫ് ഐക്കാർ പോലും സാക്ഷി പറഞ്ഞിട്ടുമില്ല, അക്രമി സംഘത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ നിഖിൽ പൈലി ധീരജിനെ കുത്തിയിട്ടില്ല. അവരുടെ ഈ നിരപരാധിത്വം പറയാനാണ് ഇരന്നുവാങ്ങിയത് എന്ന് താൻ പറഞ്ഞതെന്നും കെ.സുധാകരൻ വിശദീകരിച്ചിരുന്നു. ജനുവരി 10 നായിരുന്നു ഇടുക്കി എഞ്ചിനീയറിങ്‌ കോളേജ് വിദ്യാർത്ഥി ധീരജ് കോളേജ് വളപ്പിൽ കൊല്ലപ്പെട്ടത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെ ബി ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ വെട്ടിലായി എല്‍ഡിഎഫ്; മുഖ്യമന്ത്രി വിശദീകരണം തേടാൻ സാധ്യത
എൻസിപിയിൽ തർക്കം രൂക്ഷം: യോ​ഗത്തിൽ നിന്ന് എകെ ശശീന്ദ്രൻ ഇറങ്ങിപ്പോയി, ചർച്ച ഏകപക്ഷീയമെന്ന് പരാതി