വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 8.89 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാൾ മാൾഡ സ്വദേശിയായ മോക്കിം (35) ചെങ്ങന്നൂർ പോലീസിന്‍റെ പിടിയില്‍

ചെങ്ങന്നൂർ: വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 8.89 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാൾ മാൾഡ സ്വദേശിയായ മോക്കിം (35) ചെങ്ങന്നൂർ പോലീസിന്‍റെ പിടിയില്‍. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ ആവശ്യക്കാർക്ക് നൽകുന്നതിനായി ബംഗാളിലെ മാൾഡയിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.

ലഹരി കടത്തിനെതിരെ സംസ്ഥാനത്തൊട്ടാകെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാന്‍റെ' ഭാഗമായി പോലീസ് സ്റ്റേഷനിലേക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ആലപ്പുഴ ജില്ല പോലീസ് മേധാവി വിഷ്ണു പ്രദീപ് ടികെയുടെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡിവൈഎസ്പി. സന്തോഷ്കുമാറിന്‍റെ മേൽനോട്ടത്തിൽ ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ രഗീഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

YouTube video player