മംഗലാപുരത്ത് ഡയാലിസിസ് ചെയ്യുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: മുഖ്യമന്ത്രി

Published : Mar 28, 2020, 06:42 PM ISTUpdated : Mar 28, 2020, 06:58 PM IST
മംഗലാപുരത്ത് ഡയാലിസിസ് ചെയ്യുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: മുഖ്യമന്ത്രി

Synopsis

ഡയാലിസിന് പോകുന്നവര്‍ക്ക് പ്രത്യേക ആംബുലന്‍സ് സൗകര്യം ഒരുക്കുന്നത് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുമായി സംസാരിച്ചു.  

തിരുവനന്തപുരം: കര്‍ണാടകയിലെ പ്രധാന നഗരമായ മംഗലാപുരത്തെ ഡയാലിസിസിന് ആശ്രയിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടക്കന്‍ ജില്ലകളിലെ നിരവധി രോഗികള്‍ ഡയാലിസിസിന് മംഗലാപുരത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ അങ്ങോട്ട് പോകാനാകുന്നില്ല. എവിടേക്കും പോകരുതെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം എല്ലാവരും പാലിക്കേണ്ടതുതന്നെയാണെങ്കിലും ഇത് സവിശേഷ സാഹചര്യമാണ്. ഡയാലിസിന് പോകുന്നവര്‍ക്ക് പ്രത്യേക ആംബുലന്‍സ് സൗകര്യം ഒരുക്കുന്നത് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുമായി സംസാരിച്ചു. നല്ല ആശയമാണെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ഇതുവരെ മറുപടിയൊന്നും അറിയിച്ചില്ലെന്നും ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
 

PREV
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്