ലോക്ക് ഡൗൺ ലംഘിച്ചവരെ കുടുക്കി പൊലീസ്, ഇന്ന് മാത്രം 1258 അറസ്റ്റ്, 792 വാഹനങ്ങള്‍ പിടിച്ചെടുത്തു

Published : Mar 28, 2020, 06:40 PM ISTUpdated : Mar 28, 2020, 06:43 PM IST
ലോക്ക് ഡൗൺ ലംഘിച്ചവരെ കുടുക്കി പൊലീസ്, ഇന്ന് മാത്രം 1258 അറസ്റ്റ്, 792 വാഹനങ്ങള്‍ പിടിച്ചെടുത്തു

Synopsis

കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത്. ആറ് കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 14 പേരെ അറസ്റ്റ് ചെയ്യുകയും നാല് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1220 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 8311 ആയി. അനാവശ്യമായി പുറത്തിറങ്ങിയ 1258 പേരാണ് സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത്. 923 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. 

ലോക്ക് ഡൗണിന്‍റെ അഞ്ചാം ദിവസമായ ഇന്ന് സംസ്ഥാനത്ത് അനാവശ്യമായി നിരത്തിലിറങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടി തുരുകയാണ്. നിരോധനജ്ഞ നിലവിലുള്ള തിരുവനന്തപുരം ജില്ലയിൽ 159 (തിരുവനന്തപുരം സിറ്റി - 40, തിരുവനന്തപുരം റൂറല്‍ - 119)  കേസുകളാണ് രജിസ്റ്റർ ചെയ്തത്. 180 പേരെ (തിരുവനന്തപുരം സിറ്റി - 37, തിരുവനന്തപുരം റൂറല്‍ - 143 ) അറസ്റ്റ് ചെയ്യുകയും 98 വാഹനങ്ങൾ ( തിരുവനന്തപുരം സിറ്റി - 28, തിരുവനന്തപുരം റൂറല്‍ - 68) കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത്. ആറ് കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 14 പേരെ അറസ്റ്റ് ചെയ്യുകയും നാല് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കണ്ണൂരിൽ 18 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 19 പേരെ അറസ്റ്റ് ചെയ്യുകയും 15 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വയനാട്ടിൽ 14 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 11 പേരെ അറസ്റ്റ് ചെയ്യുകയും ഒമ്പത് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

മറ്റ് ജില്ലകളുടെ കണക്ക് ചുവടെ (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)    

കൊല്ലം സിറ്റി - 72, 69, 52
കൊല്ലം റൂറല്‍ - 138, 138, 125
പത്തനംതിട്ട - 263, 264, 226
കോട്ടയം - 94, 95, 25
ആലപ്പുഴ - 59, 64, 24
ഇടുക്കി - 82, 56, 18
എറണാകുളം സിറ്റി - 46, 48, 32
എറണാകുളം റൂറല്‍ - 81, 90, 43
തൃശൂര്‍ സിറ്റി - 65, 75, 48
തൃശൂര്‍ റൂറല്‍ - 59, 63, 30
പാലക്കാട് - 23, 28, 21
മലപ്പുറം - 14, 15, 1
കോഴിക്കോട് സിറ്റി - 19, 19, 19
കോഴിക്കോട് റൂറല്‍ - 8, 10, 4

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യ ബലാത്സംഗ കേസ്; 'അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം സമർപ്പിക്കും', ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും
ആദ്യ ബലാത്സംഗ കേസ്; 'അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം സമർപ്പിക്കും', ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും