കെ റെയിലിനുവേണ്ടി കെഎസ്ആർടിസിക്ക് ദയാവധമെന്ന് പ്രതിപക്ഷം; വർഷം നഷ്ടം 2000കോടിയെന്ന് ആന്‍റണി രാജു

Web Desk   | Asianet News
Published : Mar 17, 2022, 11:00 AM ISTUpdated : Mar 17, 2022, 12:47 PM IST
കെ റെയിലിനുവേണ്ടി കെഎസ്ആർടിസിക്ക് ദയാവധമെന്ന് പ്രതിപക്ഷം; വർഷം നഷ്ടം 2000കോടിയെന്ന് ആന്‍റണി രാജു

Synopsis

പ്രശ്നങ്ങൾ ഇല്ലെങ്കിൽ പുതിയ കമ്പനി രൂപീകരിക്കുന്നത് എന്തിനാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. സ്വിഫ്റ്റ് രൂപികരിച്ചത് പിൻവാതിൽ നിയമനത്തിന് വേണ്ടിയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.ബസ്സുകളുടെ എണ്ണത്തിൽ 2000 കുറവ് വന്നു. ഷെഡ്യൂളുകൾ  വെട്ടിക്കുറച്ചു. ആറ് വർഷത്തിനിടെ പുറത്തിറക്കാനായത് വെറും 110 ബസ്സുകൾ മാത്രമാണ്. കെ എസ് ആർ ടി സിയെ തകർക്കുന്നതിന് പിന്നിൽ സിൽവർ ലൈൻ അജണ്ടയുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു

തിരുവനന്തപുരം: മൂന്ന് മാസം കൊണ്ട് ഡീസൽ (diesel)ലിറ്ററിന് കൂടിയത് 38 രൂപയാണ്. യാത്രക്കാരുടെ കുറവും ഇന്ധനവില വർദ്ധനയും കെ എസ് ആർ ടി സിക്ക്(ksrtc) ഉണ്ടാക്കുന്നത് കനത്ത നഷ്ടം. കെ എസ് ആർ ടി സി നവീകരണത്തിനായി സർക്കാർ(government) എല്ലാം ചെയ്യുന്നുണ്ട്. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കി വരുന്നു. ശമ്പള പരിഷ്കരണം നടപ്പാക്കി. പെൻഷനും മുടങ്ങാതെ നൽകുന്നുണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.  കെ റെയിലിനുവേണ്ടി കെ എസ് ആർ ടി സിക്ക് ദയാവധം നൽകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. 

ഡീസൽ വില എണ്ണക്കമ്പനികൾ 21 രൂപ 10 പൈസ വച്ച് ലിറ്ററിന് കൂട്ടുമ്പോൾ കെഎസ്ആർടിസിക്ക് പ്രതിവർഷം നഷ്ടം 2000 കോടിയാണെന്നും ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു നിയമസഭയിൽ പറഞ്ഞു. ഒന്നര വർഷത്തിനകം 1336 ബസ്സുകൾ നിരത്തിലിറക്കാനാണ് കെ എസ് ആർ ടി സി ലക്ഷ്യമിടുന്നതെന്നും ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

 കെ എസ് ആർ ടി സിയെ തകർക്കുന്നതിന് പിന്നിൽ സിൽവർ ലൈൻ അജണ്ടയുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.സുശീൽഖന്ന റിപ്പോർട്ട് അടക്കം നടപ്പാക്കി കെ എസ് ആർ ടി സിയെ നവീകരിക്കുകയാണെന്നുൾപ്പെടെയുള്ള കാര്യങ്ങൾ ഭരണാനുകൂല സംഘടനയായ സി ഐ ടി യുവിനെ ബോധിപ്പിക്കാൻ സർക്കാരിന് ആകുമോ എന്നായിരുന്നു അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യം. പ്രശ്നങ്ങൾ ഇല്ലെങ്കിൽ പുതിയ കമ്പനി രൂപീകരിക്കുന്നത് എന്തിനാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. സ്വിഫ്റ്റ് രൂപികരിച്ചത് പിൻവാതിൽ നിയമനത്തിന് വേണ്ടിയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.എന്നാൽ ഹൈക്കോടതിയുടെ പച്ചക്കൊടിയോടെ നിയമ വിധേയമായിട്ടാണ് സ്വിഫ്റ്റ് രൂപീകരിച്ചതെന്ന് ആന്റണി രാജു മറുപടി നൽകി.

ബസ്സുകളുടെ എണ്ണത്തിൽ 2000 കുറവ് വന്നു. ഷെഡ്യൂളുകൾ  വെട്ടിക്കുറച്ചു. ആറ് വർഷത്തിനിടെ പുറത്തിറക്കാനായത് വെറും 110 ബസ്സുകൾ മാത്രമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറ്റൊരു ആരോപണം. വസ്തുതകളെ പ്രതിപക്ഷം  വളച്ചൊടിക്കുകയാണെന്ന് ​ഗതാ​ഗത മന്ത്രി കുറ്റപ്പെടുത്തി. ഒരു വർഷം കൊണ്ട് 1864 കോടി രൂപ കെ എസ് ആർ ടി സിക്ക് നൽകിയെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നഷ്ടം കാരണം 44 ശതമാനം സ്വകാര്യ ബസ്സുകളും സർവീസ് നിർത്തിയപ്പോൾ വെറും 15 ശതമാനം കെ എസ് ആർ ടി സി ബസ്സുകൾ മാത്രമാണ് സർവീസ് നിർത്തിയത്. തീരെ കളക്ഷനില്ലാത്ത ബസ്സുകളാണ് നിർത്തിയത‌െന്നും ​ഗതാ​ഗത മന്ത്രി പറഞ്ഞു. 

കെ എസ് ആർട്ടിസിക്ക് ഫ്യൂവൽ സബ്സിഡി നൽകി കടത്തിൽ നിന്ന് കരകയറ്റണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്. യുഡിഎഫ് കാലത്ത് 2700 ബസ്സുകൾ വാങ്ങിയെന്ന് കണക്കുകൾ വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മറുപടി ഗതാ​ഗത മന്ത്രി ആന്റണി രാജുവിന് മറുപടി നൽകി. എന്നാൽ ആറ് വർഷം തുടർച്ചയായി ഭരിച്ചിട്ടും പിണറായി സർക്കാർ വാങ്ങിയത് വെറും 110 ബസ്സുകൾ  മാത്രമാണെന്നും വിഡി സതീശന്റെ പരിഹാസം. അശ്വത്ഥാമാവെന്ന കെ റെയിലിന് വേണ്ടി കെ എസ് ആർ ടി സിയെ കുത്തിക്കൊല്ലരുതെന്നായിരുന്നു അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പരിഹാസം.അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷൺ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി

PREV
Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്