എൻഎസ്എസിൽ ഭിന്നത രൂക്ഷം; കലഞ്ഞൂര്‍ മധു പുറത്ത്, കെ.ബി ഗണേഷ് കുമാര്‍ ഡയറക്ടര്‍ ബോര്‍ഡില്‍

Published : Jun 23, 2023, 10:16 AM ISTUpdated : Jun 23, 2023, 02:29 PM IST
എൻഎസ്എസിൽ ഭിന്നത രൂക്ഷം; കലഞ്ഞൂര്‍ മധു പുറത്ത്, കെ.ബി ഗണേഷ് കുമാര്‍ ഡയറക്ടര്‍ ബോര്‍ഡില്‍

Synopsis

ജനറൽ സെക്രട്ടറിക്കെതിരെ പ്രതിഷേധം, പ്രതിനിധി സഭയിൽ നിന്ന് 6 പേർ ഇറങ്ങിപ്പോയി.സംഘടനയെ തകർക്കാൻ ചിലർ ഉള്ളിൽ നിന്ന് ശ്രമിക്കുന്നു.അവർക്ക് സംഘടനയിൽ സ്ഥാനം ഉണ്ടാകില്ലെന്നും സുകുമാരൻ നായർ.  

ചങ്ങനാശ്ശേരി: നായർ സർവീസ് സൊസൈറ്റിയിൽ ഭിന്നത രൂക്ഷമാകുന്നു. പ്രതിനിധി സഭയിൽ നിന്ന് ആറു പേർ ഇറങ്ങിപ്പോയി. കലഞ്ഞൂർ മധു, പ്രശാന്ത് പി കുമാർ, മാനപ്പള്ളി മോഹൻ കുമാർ വിജയകുമാരൻ നായർ, രവീന്ദ്രൻ നായർ, അനിൽകുമാർ എന്നിവരാണ് ഇറങ്ങിപ്പോയത്. 300 അംഗ പ്രതിനിധി സഭയിൽ നിന്നാണ് 6 പേർ ഇറങ്ങി പോയത്. ജനറൽ സെക്രട്ടറിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. മന്നം വിഭാവനം ചെയ്ത നിലപാടുകളിൽ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്ന് കലഞ്ഞൂർ  മധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ധനമന്ത്രി കെ. എൻ. ബാലഗോപലിന്‍റെ  സഹോദരൻ കൂടിയാണ് കലഞ്ഞൂർ മധു. 26 വർഷമായി മധു ഡയറക്ടർ ബോർഡ് അംഗമാണ്. ഇന്ന് മധുവിനെ ഡയറക്ടർ ബോർഡിൽ നിന്ന് നീക്കം ചെയ്യാൻ നേതൃത്വം തീരുമാനിച്ചതിനു പിന്നാലെയാണ് പ്രതിനിധി സഭയിൽ നിന്നുള്ള ഇറങ്ങിപോക്ക്. അതേസമയം സംഘടനയിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് എൻ എസ് എസ് ഔദ്യോഗിക നേതൃത്വം വ്യക്തമാക്കി. ബജറ്റും ഡയറക്ടർ ബോർഡ് യോഗവും സുഗമമായി നടക്കുന്നെന്നും നേതൃത്വം വിശദീകരിച്ചു. 

പ്രതിനിധി സഭ യോഗത്തിൽ ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ  കടുത്ത വിമർശനം ഉന്നയിച്ചു. സംഘടനയെ തകർക്കാൻ ചിലർ ഉള്ളിൽ നിന്ന് ശ്രമിക്കുന്നു. അവർ ചെയ്യുന്നത് കൊടും ചതിയാണ്. അവർക്ക് സംഘടനയിൽ സ്ഥാനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കലഞ്ഞൂര്‍ മധുവിനെ ഡയറകടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കി, പകരം കെ.ബി ഗണേഷ് കുമാറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

'ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്, രാഷ്ട്രീയത്തിൽ ഇപ്പോള്‍ അത് അനുഭവിക്കുന്നു'

'ശശി തരൂർ തറവാടി നായർ, പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുണ്ട്, കൂടെയുള്ളവര്‍ സമ്മതിക്കില്ലെങ്കില്‍ എന്ത് ചെയ്യാനാ?'

PREV
Read more Articles on
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും