
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ ബൈജു പൗലോസ് ചോര്‍ത്തിയെന്നും കോടതിയില്‍ പറയാത്തത് പോലും ചാനലുകളില്‍ പ്രചരിപ്പിച്ചു എന്നും ദിലീപ് വാദിച്ചു. അതിനിടെ കേസുമായി ബന്ധപ്പെട്ട് പിടിച്ചുവച്ച ദിലീപിന്‍റെ പാസ്പോര്‍ട്ട് വിട്ടുനല്‍കി. കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ ചെയ്തതിന് പ്രതി മാര്‍ട്ടിനെതിരെ കേസെടുത്തു.
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്ക് ശേഷം ഇന്നാണ്, കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിച്ചത്. അതില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരായ ഹര്‍ജിയിലാണ് ദിലീപിന്‍റെ അഭിഭാഷകന്‍ രൂക്ഷമായി വാദിച്ചത്. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ പലതും ദുരൂഹമായ ലക്ഷ്യംവച്ച് ബൈജു പൗലോസ് ചോര്‍ത്തി, കോടതിയില്‍ പറയാത്ത കാര്യങ്ങള്‍ ചാനലുകളില്‍ പ്രചരിപ്പിച്ചു, ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കും മുന്‍പ് ചാനലിന് അഭിമുഖം നല്‍കി. ഇതുപോലൊരു സാക്ഷിയുണ്ടെങ്കില്‍ ആദ്യം കോടതിയെ അറിയിക്കുകയാണെ് വേണ്ടതെന്നും ദിലീപ് വാദിച്ചു.
ഹര്‍ജികള്‍ ജനുവരി 12ന് വീണ്ടും പരിഗണിക്കും. അതിനിടെ കേസുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പിടിച്ചുവച്ച ദിലീപിന്‍റെ പാസ്പോര്‍ട്ട് ഇന്ന് കോടതി വിട്ടുനല്‍കി. പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷന്‍ പരിപാടികള്‍ക്ക് വിദേശത്ത് പോകാനുണ്ടെന്നടക്കം പറഞ്ഞാണ് പാസ്പോര്‍ട്ട് ദിലീപ് തിരിച്ചെടുത്തത്. പാസ്പോര്‍ട്ട് വിട്ടുകൊടുക്കരുതെന്ന് ശിക്ഷാ വിധി പ്രഖ്യാപിച്ച ദിനം പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇത് അംഗീകരിക്കാത്ത കോടതി കുറ്റവിമുക്തനാക്കിയതോടെ ജാമ്യ വ്യവസ്ഥകള്‍ ഇല്ലാതായെന്ന് അറിയിച്ചു.
അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ചതില്‍ കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്‍റണിക്കെതിരെ കേസെടുത്തു തൃശ്ശൂര്‍ സൈബര്‍ പൊലീസാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത് വീഡിയോ പ്രചരിപ്പിച്ചവരും കുടുങ്ങുമെന്ന് തൃശ്ശൂര്‍ കമ്മീഷണര്‍ വ്യക്തമാക്കി. അതിജീവിതയായ നടിക്ക് ഐക്യദാര്‍ഢ്യവുമായി സെക്രട്ടറിയേറ്റിലെ വനിതാ സംഘടന കനല്‍ രംഗത്തുവന്നു. അവള്‍ക്കൊപ്പമെന്ന പേരില്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു. സിപിഎം കേന്ദ്രകമ്മറ്റി അംഗം സി.എസ് സുജാത ഉദ്ഘാടനം ചെയ്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam