നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത് കേസ്: കോഴിക്കോട്ടും കോയമ്പത്തൂരിലും ഇഡി റെയ്ഡ്

Published : Apr 12, 2023, 03:06 PM ISTUpdated : Apr 12, 2023, 03:50 PM IST
നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത് കേസ്: കോഴിക്കോട്ടും കോയമ്പത്തൂരിലും ഇഡി റെയ്ഡ്

Synopsis

സ്വർണ്ണ വ്യാപാരികളെയും ദുബായിൽ നിന്ന് സ്വർണ്ണം വാങ്ങാൻ പണം നൽകിയവരെയും അടിസ്ഥാനമാക്കിയാണ് പ്രധാനമായും പരിശോധന.

കോഴിക്കോട്:  നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട്ടും കോയമ്പത്തൂരിലും ഇഡി റെയ്ഡ്. കള്ളപ്പണത്തെ കുറിച്ചും കള്ളക്കടത്തിന്റെ ഉറവിടത്തെ കുറിച്ചുമാണ് ഇഡി അന്വേഷിക്കുന്നത്. സ്വർണ്ണ വ്യാപാരികളെയും ദുബായിൽ നിന്ന് സ്വർണ്ണം വാങ്ങാൻ പണം നൽകിയവരെയും അടിസ്ഥാനമാക്കിയാണ് പ്രധാനമായും പരിശോധന. വിദേശത്ത് നിന്നും സ്വർണം കടത്തിയ കേസിലെ മുഖ്യസൂത്രധാരൻ കെ ടി റമീസിനെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാല് തവണ ചോദ്യം ചെയ്യാൻ വിളിച്ചതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. റമീസ് നൽകിയ മൊഴി പ്രകാരമാണ് ഇപ്പോൾ അന്വേഷണം ഇ ഡി വ്യാപിപ്പിച്ചിട്ടുള്ളത്. കോയമ്പത്തൂരും കോഴിക്കോടുമുള്ള വിവിധ കേന്ദ്രങ്ങളിലാണ് ഇഡി ഉദ്യോ​ഗസ്ഥർ റെയ്ഡ് നടത്തുന്നത്. 

സ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിക്കുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസെടുത്ത എഫ്ഐആർ സ്റ്റേ ചെയ്ത് ഹൈക്കോടതി

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ