ലണ്ടനിൽ നിന്ന് നേരിട്ടുള്ള ആദ്യ യാത്രാവിമാനം കൊച്ചിയിലെത്തി

Web Desk   | Asianet News
Published : Aug 29, 2020, 08:30 AM ISTUpdated : Aug 29, 2020, 08:38 AM IST
ലണ്ടനിൽ നിന്ന് നേരിട്ടുള്ള ആദ്യ യാത്രാവിമാനം കൊച്ചിയിലെത്തി

Synopsis

എ ഐ 1186 വിമാനം. 130 യാത്രക്കാർ.ലണ്ടനിൽ നിന്ന് ഒൻപതര മണിക്കൂർ പറന്ന് എത്തിയ എയർ ഇന്ത്യ വിമാനത്തിന് ജലാഭിവാദ്യം നൽകിയാണ് കൊച്ചി വിമാനത്താവളം വരവേറ്റത്. 

കൊച്ചി: പ്രവാസി മലയാളികളുടെ ദീർഘകാല ആവശ്യമായ നേരിട്ടുള്ള യൂറോപ്യന്‍ സർവീസിന് തുടക്കമായി. ലണ്ടനിൽ നിന്നാണ് നേരിട്ടുള്ള ആദ്യ യാത്രാവിമാനം കൊച്ചിയിലെത്തിയത്. യൂറോപ്യൻ യാത്രാ സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇത്തരം സർവീസുകൾക്ക് ലാൻഡിങ് ഫീ ഒഴിവാക്കുകയാണെന്ന് സിയാൽ അറിയിച്ചു.

എ ഐ 1186 വിമാനം. 130 യാത്രക്കാർ.ലണ്ടനിൽ നിന്ന് ഒൻപതര മണിക്കൂർ പറന്ന് എത്തിയ എയർ ഇന്ത്യ വിമാനത്തിന് ജലാഭിവാദ്യം നൽകിയാണ് കൊച്ചി വിമാനത്താവളം വരവേറ്റത്. പ്രവാസികൾ ഏറെ നാളായി ആവശ്യപ്പെടുന്ന കാര്യമാണിത്. ഒരു വർഷത്തേക്ക് യൂറോപ്പിൽ നിന്ന് നേരിട്ട് സർവ്വീസ് നടത്തുന്ന വിമാനങ്ങൾക്ക് ലാൻഡിംഗ് ഫീ ഒഴിവാക്കാനാണ് സിയാലിന്‍‍റെ തീരുമാനം. 

ലാൻഡിങ് ചാർജിൽ ഇളവ് കിട്ടുന്നതോടെ കൂടുതൽ വിമാന കമ്പനികൾ യൂറോപ്പിലേയ്ക്ക് നേരിട്ട് യാത്രാസൗകര്യം ഒരുക്കുമെന്നാണ് പ്രതീക്ഷ. ടിക്കറ്റ് ചാർജ് കുറയാനും സാധ്യതയുണ്ട്. വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി സെപ്റ്റംബർ 27 വരെയുള്ള ലണ്ടൻ-കൊച്ചി-ലണ്ടൻ സർവീസുകളുടെ സമയപ്പട്ടിക ക്രമീകരിച്ചിട്ടുണ്ട്. 

വെള്ളി, ഞായർ ദിവസങ്ങളിലാണ് ഈ സർവീസ്.രണ്ട് സർവ്വീസുകളും തിരികെ യാത്രക്കാരുമായി അന്നേ ദിവസം തന്നെ മടങ്ങും. എയർ ഇന്ത്യ ലണ്ടനിൽ നിന്ന് മുംബൈ വഴി കൊച്ചിയിലേയ്ക്ക് തുടർച്ചയായി സർവീസുകൾ നടത്തുന്നുണ്ട്. ഇതാദ്യമായാണ് ലണ്ടനിൽ നിന്ന് നേരിട്ടുള്ള സർവീസ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്