
ഇടുക്കി: കൊവിഡ് ബാധിച്ച് ഇടുക്കിയിൽ ഒരാള്‍ കൂടി മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാമാക്ഷി സ്വദേശി ദാമോദരൻ (80) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് ഇടുക്കിയിയിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനോടൊപ്പം രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് കാത്തുനില്‍ക്കാന്‍ വേണ്ടി കടയുടെ പുറത്ത് വട്ടം വരയ്ക്കുകയോ ലൈന്‍ മാര്‍ക്ക് ചെയ്യുകയോ വേണം. കടകൾ പ്രവർത്തിപ്പിക്കുന്നത് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാകണം. കടയുടെ വലിപ്പം അനുസരിച്ചുവേണം ഉപഭോക്താക്കളെ ഉള്ളില്‍ പ്രവേശിപ്പിക്കേണ്ടത്. പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കുന്നതല്ലെന്നും ഡിജിപി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam